കേരളം

ചേലക്കര കൊലപാതകം: ചോദ്യം ചെയ്ത് വിട്ടയച്ച പൂജാരി തൂങ്ങിമരിച്ച നിലയില്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ചേലക്കരയില്‍ വയോധികയുടെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച പൂജാരി തൂങ്ങിമരിച്ച നിലയില്‍. ചേലക്കര പുലാക്കോട് സ്വദേശി ഗോപിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിനു സമീപത്തെ ക്‌ഷേത്രത്തിലെ പൂജാരിയായിരുന്നു ഇയാള്‍.

സെപ്റ്റംബര്‍ ഇരുപതിനായിരുന്നു ചേലക്കര പുലാക്കോട് വീട്ടില്‍ തനിച്ചു താമസിച്ചിരുന്ന എഴുപതുകാരി കല്യാണിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആഭരണങ്ങള്‍ തട്ടിയെടുത്ത ശേഷം മൃതദേഹം ചാക്കിലാക്കി തലയ്ക്കടിച്ചും ഉടുത്തിരുന്ന സാരിക്കൊണ്ട് കഴുത്തു ഞെരിച്ചുമാണ് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

സംഭവത്തിന് രണ്ട് ദിവസം മുന്‍പ് കല്യാണിയെ കാണാതായിരുന്നു. കൊച്ചിയിലുള്ള മകന്‍ ചേലക്കരയില്‍ എത്തി പൊലീസിന് പരാതി നല്‍കാനിരിക്കെയാണ് മൃതദേഹം കണ്ടെത്തിയത്. 

വീടിനടുത്തുതന്നെയുള്ള കോട്ടപ്പുറം സുബ്രഹ്മണ്യ ക്ഷേത്രത്തിനരികിലെ പൊന്തക്കാട്ടിലായിരുന്നു മൃതദേഹം. അയല്‍വാസിയായ സ്ത്രീ ക്ഷേത്ര മുറ്റം വൃത്തിയാക്കി മാലിന്യം പൊന്തക്കാട്ടിലേക്കിട്ടപ്പോഴാണ് ചാക്ക് കണ്ടത്. കാലുകള്‍ ചാക്കിന് പുറത്തു കണ്ടതോടെ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. 
മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് മണംപിടിച്ച പൊലീസ് നായ പോയി നിന്നത്, പരിസരത്തെ മരങ്ങള്‍ വെട്ടിയിരുന്ന പ്രദേശത്തേക്കായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ