കേരളം

മുഖ്യമന്ത്രി പിണറായി വിജയന്റെ 57 ശില്‍പങ്ങളൊരുക്കി കുഞ്ഞുശില്‍പ്പികള്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കുഞ്ഞുശില്‍പ്പകളുടെ കരങ്ങളാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ശില്‍പ്പങ്ങള്‍ ഒരുങ്ങുന്നു. ചെറുവത്തുരിനടുത്ത ചെമ്പ്രകാനത്ത് കേരള സാംസ്‌കാരിക ചക്രവാളം സ്‌കൂള്‍ ഓഫ് ആര്‍ട്ടിലെ വിദ്യര്‍ത്ഥികളാണ് മുഖ്യമന്ത്രിയുടെ 57 ശില്‍പ്പങ്ങളൊരുക്കുന്നത്.

പിണറായിയുടെ വിവിധ ഭാവങ്ങളിലുള്ള ശില്‍പ്പങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്നത്. മുഷ്ടി ചുരുട്ട മുദ്രാവാക്യം വിളിക്കുന്ന ശില്‍പ്പങ്ങള്‍ മുതല്‍ ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന പിണറായി വരെയുണ്ട്. രണ്ടടി വലുപ്പത്തിലാണ് മുഴുവന്‍ ശില്‍പ്പവും. അടുത്ത തവണ മുഖ്യമന്ത്രിയെത്തുമ്പോള്‍ ഇവയുടെ പ്രദര്‍ശനമൊരുക്കാനാണ് പരിപാടി.

ഇഎംഎസ്, എകെജി,ഇ കെ നായനാര്‍ എന്നീ നേതാക്കളുടെ ഓരോ ശില്‍പ്പവും ഒരുക്കിയിട്ടുണ്ട്. വിദ്യാലയ അവധി ദിവസങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ ശില്‍പ്പ നിര്‍മ്മാണം നടത്തിയത്. കേരള ലളിത കലാ അക്കാദമി അംഗമായ രവീന്ദ്രന്റെ മാര്‍ഗ നിര്‍ദേശത്തിലാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍