കേരളം

ഫാന്‍സ് എന്ന മന്ദബുദ്ധിക്കൂട്ടത്തെ അംഗീകരിക്കുന്നെങ്കില്‍ മമ്മൂട്ടി രേഷ്മയോട് ക്ഷമാപണം നടത്തണം: വിടി ബല്‍റാം

സമകാലിക മലയാളം ഡെസ്ക്

തന്റെ ഫാന്‍സ് എന്ന് പറഞ്ഞ് നടക്കുന്ന മന്ദബുദ്ധിക്കൂട്ടത്തെ മമ്മൂട്ടി അംഗീകരിക്കുന്നെങ്കില്‍ അവരാല്‍ ആക്രമിക്കപ്പെടുന്ന യുവനടി രേഷ്മ അന്ന രാജനോട് മാപ്പുപറയാന്‍ തയാറാവണമെന്ന് വിടി ബല്‍റാം എംഎല്‍എ. അതല്ലെങ്കില്‍ ആ ആള്‍ക്കൂട്ടത്തെ തള്ളിപ്പറയാന്‍ അദ്ദേഹം കടന്നുവരണമെന്നും ബല്‍റാം തന്റെ ഫേസ്ബുക്ക് പേജിലൂടെ അഭിപ്രായപ്പെട്ടു. 

65 വയസ്സായ, പതിറ്റാണ്ടുകളുടെ അഭിനയപരിചയമുള്ള, ഒരു മഹാനടനില്‍ നിന്ന് ശരീരസൗന്ദര്യചര്‍മ്മകാന്തി പ്രദര്‍ശനമല്ല, മികച്ച ക്യാരക്റ്റര്‍ റോളുകള്‍ തന്നെയാണ് കോമണ്‍സെന്‍സുള്ള പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെന്നും ബല്‍റാം പറഞ്ഞു. 

ഒരു അഭിമുഖത്തില്‍ യുവനടി മമ്മൂട്ടിയെക്കുറിച്ച് ചോദിച്ച ചോദ്യത്തിന് മറുപടി പറഞ്ഞതിന്റെ പേരിലാണ് ഫാന്‍സിന്റെ സൈബര്‍ ആക്രമണം നേരിട്ടത്. സ്വകാര്യ ചാനലിന്റെ അഭിമുഖത്തിനിടയ്ക്ക് മമ്മുട്ടിയും, ദുല്‍ക്കറും ഒരുമിച്ച് അഭിനയിച്ചാല്‍ ആര് നായകനാകണമെന്ന കുസൃതി ചോദ്യമാണ് അവതാരക ലിച്ചിയോട് ചോദിച്ചത്. ദുല്‍ഖര്‍ നായകനും മമ്മുട്ടി അച്ഛനുമാകട്ടെയെന്നും ഇനി മമ്മുട്ടി നായകനാവുകയാണെങ്കില്‍ ദുല്‍ഖര്‍ അച്ഛനാകട്ടെയെന്നുമാണ് ലിച്ചി ചോദ്യത്തിന് മറുപടി നല്‍കിയത്. ഇതാണ് ഫാന്‍സിനെ പ്രകോപിപ്പിച്ചത്.
ഇതേതുടര്‍ന്ന് ആ പെണ്‍കുട്ടി ഫേസ്ബുക്ക് പേജിലൂടെ വികാരഭരിതയായി മാപ്പുപറയുകയുമുണ്ടായി. 

വിടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

തന്റെ ഫാൻസ്‌ എന്ന് പറഞ്ഞുനടക്കുന്ന മന്ദബുദ്ധിക്കൂട്ടത്തെ ശ്രീ. മമ്മൂട്ടി അംഗീകരിക്കുന്നുണ്ടെങ്കിൽ അവരാൽ നിരന്തരം ആക്രമിക്കപ്പെടുന്ന യുവനടി രേഷ്മ അന്ന രാജനോട്‌ അദ്ദേഹം ക്ഷമാപണം നടത്താൻ തയ്യാറാവണം. അതല്ലെങ്കിൽ ആ ആൾക്കൂട്ടത്തെ തള്ളിപ്പറയാൻ അദ്ദേഹം കടന്നുവരണം. 65 വയസ്സായ, പതിറ്റാണ്ടുകളുടെ അഭിനയപരിചയമുള്ള, ഒരു മഹാനടനിൽ നിന്ന് ശരീരസൗന്ദര്യ-ചർമ്മകാന്തി പ്രദർശനമല്ല, മികച്ച ക്യാരക്റ്റർ റോളുകൾ തന്നെയാണ് കോമൺസെൻസുള്ള‌ പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍