കേരളം

തീയേറ്റര്‍ ജനകീയ കോടതി; ദിലീപ് സിനിമ വന്‍വിജയമെന്ന് ലാല്‍ജോസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സകലകണക്ക് കൂട്ടലുകളും തെറ്റിച്ച് ദിലീപ് സിനിമ രാമലീല വന്‍ വിജയത്തിലേക്ക് എത്തിയെന്ന് സംവിധായകന്‍ ലാല്‍ ജോസ്. ഇത് ജനകീയ കോടതിയിലെ വിജയമാണെന്നുമുള്ള ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ വാര്‍ത്ത ലാല്‍ജോസ് ഫെയ്‌സ് ബുക്കില്‍ ഷെയര്‍ ചെയ്തു. ചിത്രത്തിലെ റിലീസിന് മുന്‍പായി സിനിമയൊടൊപ്പം അവനോടൊപ്പം എന്ന ഹാഷ് ടാഗില്‍ ലാല്‍ ജോസ് ഇട്ട പോസ്റ്റ് ഏറെ വിമര്‍ശനത്തിന്  ഇടവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജനകീയ കോടതിയിലെ വിജയമെന്ന പോസ്റ്റ് ലാല്‍ ജോസ് ഷെയര്‍ ചെയ്തത്. 

നടിയെ ആക്രമിക്കപ്പെട്ടതിന് പിന്നാലെ ദിലീപിന് പിന്തുയുമായി ആദ്യമെത്തിയ സിനിമാ പ്രവര്‍ത്തകനും ലാല്‍ജോസായിരുന്നു. പിന്നിട് കേസിന്റെ പുരോഗതിയനുസരിച്ച് ദിലീപിന് എതിരെ ശബ്ദം ഉയര്‍ന്നപ്പോഴും ലാല്‍ജോസ് ഉറച്ച പിന്തുണയുമായി ദിലീപിനൊപ്പമുണ്ടായിരുന്നു. ലാല്‍ ജോസിന്റെ പുതിയ പോസ്റ്റിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

ഇന്നലെവരെ പുതുമുഖ സംവിധായകന്‍, സിനിമയില്‍ കഷ്ടപ്പെടുന്നവരുടെ വിയര്‍പ്പിന്റെ വില ഇതൊക്കെയായിരുന്നു പറച്ചില്‍. സിനിമ ഇറങ്ങി ആദ്യ ഷോ കഴിഞ്ഞപ്പോള്‍ ദിലീപിന്റെതായി. ഇന്നത്തെ ദിവസം ക്യാഷ് കൊടുത്തും ഫാന്‍സുകാരെ കൊണ്ടും ഹൗസ് ഫുള്‍ ആക്കി ജനപ്രിയനാക്കിയത് കുടുംബപ്രേക്ഷകരാണെന്ന് വിളിച്ചു നടന്നവര്‍ എവിടെയെന്നും രണ്ടുദിവസം കഴിഞ്ഞ് കാണാമെന്നുമാണ് ചിലര്‍ പറയുന്നു. 

ഇത്രയും നാള്‍ ദിലീപ് ചിത്രമെന്നത് മറന്നിട്ട് അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഓര്‍ക്കാന്‍ പറഞ്ഞിട്ട് ഇപ്പോള്‍ ജനകീയ കോടതിയോ. അപ്പോ ലവനെ ഇന്ന് ജയിലില്‍ നിന്ന് തുറന്ന് വിടുമല്ലോ അല്ലേ. പിന്നെ സ്വാതന്ത്യ സമരത്തില്‍ പങ്കെടുത്തു ജയിലില്‍ പോയതല്ലേ ലവന്‍. നിയമ വ്യവസ്ഥ യോടുള്ള വെല്ലുവിളിയാണിത്. സിനിമയിലൂടെ നമ്മുടെ പണം പോക്കറ്റിലെത്തി നിറഞ്ഞതിന്റെ അഹങ്കാരം. ഇവരുടെ സിനിമ ആദ്യ ദിനം തന്നെ പോയി കണ്ട് അഹങ്കരിക്കാന്‍ അവസരം കൊടുക്കാതിരിക്കു. ലവന്റെ ഔദാര്യം പറ്റിയ എല്ലാവരെയും നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്നാണ് ചിലരുടെ അഭിപ്രായം.

കമെന്റുകള്‍ താങ്കള്‍ വായിക്കാതെ പോവരുതെന്നും  കണ്ണടച്ചാല്‍ ഇരുട്ടാവില്ലെന്നും പടത്തെ പ്രമോട്ട് ചെയ്യുന്നത് മനസ്സിലാക്കാമെന്നും  കേരളത്തിന്റെ യുക്തിയെ ചോദ്യം ചെയ്യരുതെന്നും ചിലര്‍ പറയുന്നു. താങ്കള്‍ ഇട്ടപോസ്റ്റ് പിന്‍വലിക്കണമെന്നും ചിലര്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു. ലാല്‍ ജോസിന്റെ പോസ്റ്റിനെതിരെ വന്‍വിമര്‍ശനമാണ് ഉയരുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു