കേരളം

വേങ്ങരയില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് കെ.എം മാണി; സ്വാഗതം ചെയ്ത് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വേങ്ങരയില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി കെ.എം മാണി. എന്നാല്‍ ഇത് യുഡിഎഫിലേക്കുള്ള പാലമായി കാണണ്ടന്നും ഇപ്പോള്‍ യുഡിഎഫിലേക്കില്ലെന്നും  മാണി പറഞ്ഞു. 

ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ ഇടത് മുന്നണിയിലേക്ക് പോകാന്‍ പടനീക്കം നടത്തുമ്പോഴാണ് യുഡിഎഫിലേക്കിപ്പോഴില്ലെന്ന് മാണി വിശദീകരിച്ചിരിക്കുന്നത്. മുന്നണിയില്‍ ചേര്‍ക്കണമെന്ന് ആരുടെയും അടുത്ത് അപേക്ഷയുമായി പോയിട്ടില്ലെന്നും തങ്ങളെ വെറുതേവിടണമെന്നും മാണി പറഞ്ഞു. 

മാണിയുടെ പിന്തുണ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ പിന്തുണ യുഡിഎഫ് വിജയത്തിന് തിളക്കംകൂട്ടുമെന്ന് ചെന്നിത്തല പറഞ്ഞു.

കെ.എം മാണി യുഡിഎഫിലേക്ക് തിരിച്ചുവരുന്നതില്‍ വിരോധമില്ലെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. അന്നും ഇന്നും മാണിയോട് യുഡിഎഫിന് ഒരേസമീപനമാണെന്നും മാറി ചിന്തിച്ചത് മാണിയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞിരുന്നു. യുഡിഎഫിലേക്ക് തിരിച്ചുവരുന്നതിനെപ്പറ്റി തീരുമാനമെടുക്കേണ്ടത് കേരള കോണ്‍ഗ്രസ് ആണെന്നും ചെന്നിത്തല പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത