കേരളം

സംസ്ഥാന സര്‍ക്കാര്‍ പട്ടിക തള്ളി; ടിക്കാറാം മീണ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ നിയമിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മൂന്നുപേരുടെ പട്ടികയാണ് കമ്മീഷന്‍ നിരസിച്ചത്. ഇവര്‍ക്ക് പകരം കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിക്കാറാം മീണയെ ചീഫ് ഇലക്ടറല്‍ ഓഫീസറായി നിയമിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. 

ഭക്ഷ്യ സെക്രട്ടറി മിനി ആന്റണി, സഹകരണ സെക്രട്ടറി പി വേണുഗോപാല്‍, വിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍ എന്നിവരുടെ പേരുകളാണ് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചത്. 
ഈ പട്ടിക പൂര്‍ണമായും തള്ളിക്കളയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു. 

നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായ ഇ കെ മാജി കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുന്നതിനാലാണ് സംസ്ഥാനത്ത് ഒഴിവുണ്ടായത്. പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി ടിക്കാറാം മീണ ചുമതലയേറ്റു. നിലവില്‍ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കാര്‍ഷികോല്‍പ്പാദന കമ്മീഷണറുമാണ് ടിക്കാറാം മീണ. മീണയ്ക്ക് പകരം കൃഷിവകുപ്പില്‍ പുതിയ സെക്രട്ടറിയെ സര്‍ക്കാര്‍ ഇതുവരെ നിയമിച്ചിട്ടില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി