കേരളം

സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും പൊളളുന്ന വില;  ഡീസല്‍ 70 രൂപ കടന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും റെക്കോഡ് വില. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 77.67 രൂപയായി. അതേസമയം ഡീസല്‍ വില 70 കടന്നു. ഡീസല്‍ വില ലിറ്ററിന് 70.08 രൂപയായി ഉയര്‍ന്നു. ഇതോടെ എക്‌സൈസ് തീരുവ കുറയ്ക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

മാര്‍ച്ച് 15ന് പെട്രോള്‍ വില ലിറ്ററിന് 76.35 ആയിരുന്നു. ഇതാണ് 77 കടന്നിരിക്കുന്നത്. ഡീസലിന്റെ കാര്യവും മറിച്ചല്ല. ഡീസല്‍ വിലയായി അന്ന് രേഖപ്പെടുത്തിയത് 68.25 രൂപയായിരുന്നു. 

രാജ്യതലസ്ഥാനത്ത് ഇന്ധനവില നാലുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. പെട്രോള്‍ വില ലിറ്ററിന് 73.73 രൂപയായി. ഡീസല്‍ വിലയുടെ കാര്യവും വ്യത്യസ്തമല്ല. ഡീസലിനും ഡല്‍ഹിയില്‍ ഈടാക്കുന്നത് ലിറ്ററിന് 64.58 രൂപയാണ്. 

കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ പ്രതിദിന അടിസ്ഥാനത്തിലാണ് ഇന്ധനവില നിര്‍ണയിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ഇന്ധനവില താഴ്ന്നതിനെ തുടര്‍ന്ന് ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറയ്ക്കാന്‍ പെട്രോളിയം മന്ത്രാലയം സന്നദ്ധത അറിയിച്ചിരുന്നു.എന്നാല്‍ ഏവരും പ്രതീക്ഷിച്ച ബജറ്റില്‍ തീരുവ കുറയ്ക്കാന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റലി തയ്യാറായില്ല.

2014 നവംബര്‍ മുതല്‍ 2016 ജനുവരി വരെയുളള കാലയളവില്‍ ജെയ്റ്റലി ഒന്‍പതു തവണയാണ് എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചത്. ഇതിനിടയില്‍ ഒക്ടോബറില്‍ മാത്രമാണ് രണ്ട് രൂപ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ