കേരളം

പി ജയരാജന് തിരിച്ചടി; യുഎപിഎ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തളളി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കതിരൂര്‍ മനോജ്് വധക്കേസില്‍ യുഎപിഎ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തളളി. സിംഗിള്‍ ബെഞ്ചിന് പിന്നാലെ ഡിവിഷന്‍ ബെഞ്ചും ഹര്‍ജി തളളിയത് പി ജയരാജന് തിരിച്ചടിയായി.  ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്.

കതിരൂര്‍ മനോജ് വധക്കേസില്‍ യു.എ.പി.എ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജയരാജന്‍ ഉള്‍പ്പെടെ ആറുപേര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തളളിയത്.കേസില്‍ 25ാം പ്രതിയാണ് ജയരാജന്‍. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെയാണ് യു.എ.പി.എ ചുമത്തിയതെന്നായിരുന്നു ഇവര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ഡിവിഷന്‍ ബെഞ്ചും ഹര്‍ജി തളളിയത്. ഇതോടെ പി ജയരാജനെതിരെ യുഎപിഎ നിലനില്‍ക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ