കേരളം

അധ്യാപികയ്ക്ക് അമ്മയെക്കാള്‍ ഉയര്‍ന്ന സ്ഥാനം; പ്രിന്‍സിപ്പലിനെ അപമാനിച്ച സംഭവത്തില്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നെഹ്‌റു കോളേജ് പ്രിന്‍സിപ്പലിനെ അപമാനിച്ച സംഭവത്തില്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീത്വത്തെ അപമാനിച്ച സംഭവം മാത്രമായി ഇതിനെ ചുരുക്കാന്‍ കഴിയില്ല. അതിനേക്കാള്‍ ഗുരുതരമായ സംഭവമാണിതെന്ന് പിണറായി വിജയന്‍ പറഞ്ഞു.

അമ്മയെക്കാള്‍ ഉയര്‍ന്ന സ്ഥാനത്ത് അധ്യാപികയെ കാണണം. അധ്യാപികയെ അപകീര്‍ത്തിപ്പെടുത്തുന്നത് ആരും അംഗീകരിച്ചിട്ടില്ല. ഇത്തരത്തിലുളള നടപടി അംഗീകരിക്കുന്ന സംഘടനയല്ല എസ്എഫ്‌ഐയെന്നും പിണറായി വിജയന്‍ ഓര്‍മ്മിപ്പിച്ചു. 

മുപ്പത്തിമൂന്ന് വര്‍ഷത്തെ സര്‍വീസിനു ശേഷം വിരമിക്കുന്ന നെഹ്‌റു കോളേജ് പ്രിന്‍സിപ്പല്‍ പി.വി.പുഷ്പജയ്ക്ക് കഴിഞ്ഞ ദിവസം കോളേജില്‍ യാത്രയപ്പ് നല്‍കിയിരുന്നു. ഇതിനിടെ കോളജിന്റെ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ പ്രിന്‍സിപ്പലിന് ആദരാഞ്ജലി അര്‍പ്പിച്ച് പ്രത്യക്ഷപ്പെട്ട പോസ്റ്ററാണ് വിവാദമായത്. സംഭവത്തില്‍ മൂന്നുവിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

'വിദ്യാര്‍ഥി മനസ്സില്‍ മരിച്ച പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍. ദുരന്തം ഒഴിയുന്നു. ക്യാംപസ് സ്വതന്ത്രമാകുന്നു. നെഹ്‌റുവിന് ശാപമോക്ഷം' എന്നിങ്ങനെയായിരുന്നു പോസ്റ്ററിലെ വരികള്‍. സംഭവത്തിനു പിന്നില്‍ എസ്എഫ്‌ഐ ആണെന്ന് പ്രിന്‍സിപ്പല്‍ പി.വി.പുഷ്പജ ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു