കേരളം

സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകരയെ മാറ്റി

സമകാലിക മലയാളം ഡെസ്ക്


കല്‍പറ്റ: സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകരയെ മാറ്റി. സര്‍ക്കാര്‍ മിച്ചഭൂമി പണം വാങ്ങി സ്വകാര്യവ്യക്തിക്ക് പതിച്ചുകൊടുക്കാന്‍ കൂട്ടുനിന്നാതായി ഒരു സ്വകാര്യ ചാനല്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് സെക്രട്ടറിയെ മാറ്റാനുള്ള തീരുമാനം. കെ രാജന്‍ എംഎല്‍എയ്ക്കാണ് പകരം ചുമതല.

സത്യന്‍ മൊകേരി പങ്കെടുത്ത ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. സെക്രട്ടറിയുടെ നടപടി പാര്‍ട്ടി പ്രതിച്ഛായ മങ്ങലുണ്ടാക്കിയെന്ന് യോഗത്തില്‍ ഭൂരിഭാഗവും അറിയിച്ചതിന് പിന്നാലെ തുടരാനില്ലെന്ന് വിജയന്‍ ചെറുകര അറിയിക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍  സമഗ്ര അന്വേഷണം നടത്തണമെന്ന കാര്യത്തില്‍ അദ്ദേഹം ഉറച്ചുനിന്നതായാണ് റിപ്പോര്‍ട്ടുകള്‍

ഒരു സ്വകാര്യ ചാനല്‍ ഇന്നലെ പുറത്തുവിട്ട വാര്‍ത്തയില്‍ തന്നെ കുറിച്ചും ജില്ലാ കൗണ്‍സില്‍ അംഗം ഇ ജെ ബാബുവിനെ കുറിച്ചും നടത്തിയ പരാമര്‍ശങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നായിരുന്നു വിജയന്‍ ചെറുകര വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. ചാനല്‍ റിപ്പോര്‍ട്ടര്‍ തന്റെ വീട്ടില്‍ വന്ന് എടുത്ത മുഴുവന്‍ വീഡിയോയും പുറത്ത് വിടാന്‍ തയ്യാറാകണമെന്നും സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പാര്‍ട്ടിയുമായി ആലോചിച്ച് നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ