കേരളം

'കീഴാറ്റൂരില്‍ നടക്കാത്തതുകൊണ്ടാണ് മലപ്പുറത്ത് കലാപത്തിന് ശ്രമിക്കുന്നത്' ; ദേശീയപാത സമരക്കാര്‍ക്കെതിരെ മന്ത്രി ജി സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ദേശീയപാത സര്‍വേയുമായി ബന്ധപ്പെട്ട് വേങ്ങരയിലെ സമരത്തിനെതിരെ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. സമരക്കാര്‍ കലാപമുണ്ടാക്കുന്നു. സമരക്കാരുടേത് വിധ്വംസക പ്രവര്‍ത്തനമാണെന്നും ജി സുധാകരന്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ കലാപമുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചവര്‍ കീഴാറ്റൂരിലും മലപ്പുറത്തും ഇതാണ് ചെയ്യുന്നത്. സര്‍ക്കാര്‍ ആരെയും വെടിവെയ്ക്കാനോ യുദ്ധത്തിനോ ഇല്ലെന്നും മന്ത്രി പറഞ്ഞു. 

തീയിട്ടത് രാഷ്ട്രീയക്കാരല്ല. സമരക്കാരല്ല. ഇതിന് പിന്നില്‍ മറ്റുചിലരാണ്. തീവെപ്പില്‍ വൈദഗ്ധ്യം നേടിയവരാണ് ഇതിന് പിന്നിലെന്നും മന്ത്രി പറഞ്ഞു. ഒരു തുള്ളി രക്തംപോലും ചിന്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. നമുക്ക് നാലുവരിപ്പാത വേണം. പരമാവധി ഡാമേജ് ഒഴിവാക്കി പദ്ധതി നടപ്പാക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

ഇത് അലൈന്‍മെന്റിന്റെ മാത്രം പ്രശ്‌നമല്ല. ദേശീയപാതയുടെ വീതി 30 മീറ്റര്‍ മതിയെന്ന് പറയുന്നവരാണ് സംഘര്‍ഷത്തിന് പിന്നില്‍. ദേവാലയങ്ങളെ പരമാവധി ഒഴിവാക്കണമെന്നാണ് പൊതുവായ ധാരണ. കീഴാറ്റൂരില്‍ നടക്കാത്തതുകൊണ്ടാണ് മലപ്പുറത്ത് കലാപത്തിന് ശ്രമം നടത്തുന്നത്. ദേശീയപാത സര്‍വേയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താമെന്ന് വേങ്ങര എംഎല്‍എ കെഎന്‍എ ഖാദറുടെ ചോദ്യത്തിന് നിയമസഭയില്‍ മറുപടി നല്‍കിയതാണ്. 

ദേശീയപാത വികസനത്തില്‍ സര്‍ക്കാരിന് യാതൊരു പിടിവാശിയുമില്ല. വിഷയത്തില്‍ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണ്. പതിനൊന്നാം തീയതി കളക്ടറും ജനപ്രതിനിധികളും അടക്കമുള്ളവരുടെ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രിയും അനുമതി നല്‍കിയിട്ടുണ്ട്. സര്‍വേ എന്നത് പ്രാരംഭ നടപടി മാത്രമാണെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി