കേരളം

പ്രിന്‍സിപ്പളിനെ അവഹേളിച്ച് നാട്ടിലും ലഘുലേഖ; 'നാട്ടുകാരുടെ മനസ്സില്‍ എന്നേ മരിച്ചു'

സമകാലിക മലയാളം ഡെസ്ക്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നെഹ്രു കൊളേജ് മുന്‍ പ്രിന്‍സിപ്പല്‍ പിവി പുഷ്പജയെ വ്യക്തിഹത്യ ചെയ്യുന്ന ലഘുലേഖ പ്രചരിക്കുന്നു, ലാല്‍സലാം സഖാക്കളെ എന്ന തലക്കെട്ടില്‍ ലേഡി പ്രിന്‍സിപ്പലിന്റെ ഗ്രാമവാസികള്‍ എന്ന പേരിലാണ് ലഘുലേഖ പ്രചരിക്കുന്നത്. ടീച്ചറുടെ ജന്മനാടായ പൊള്ളപ്പോയില്‍ എന്ന ഗ്രാമത്തിലാണ് ലഘുലേഖ പ്രത്യക്ഷപ്പെട്ടത്

വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ഇപ്പോഴാണ് മരിച്ചുപോയതെങ്കില്‍ നാട്ടുകാരുടെ മുന്‍പില്‍ നേരത്തെ മരിച്ചെന്ന പരിഹാസവും ലഘുലേഖയിലുണ്ട്. ടീച്ചറുടെ പരേതനായ പിതാവിനെ പറ്റിയും ലഘുലേഖയില്‍  പരാമര്‍ശമുണ്ട്. തന്നെ അവഹേളിച്ച എസ്എഫ്‌ഐ ജില്ലാ നേതാവ് ഉള്‍പ്പെടെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതി നല്‍കി ദിവസങ്ങള്‍ക്ക് പിന്നാലെയാണ് ലഘുലേഖ പ്രചരിക്കുന്നത്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് സിപിഎമ്മിന് ബന്ധമില്ലെന്ന് പ്രാദേശിക നേതാക്കള്‍ അറിയിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം