കേരളം

താക്കീതുമായി ഗവര്‍ണര്‍, സര്‍ക്കാര്‍ നിയമം പാലിക്കണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നിയമം പാലിക്കണമെന്ന് ഗവര്‍ണര്‍ പി സദാശിവത്തിന്റെ താക്കീത്. ഭരണഘടനയും പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങളും കേരള സര്‍ക്കാര്‍ പാലിക്കണം. നിയമങ്ങളില്‍ ഭേദഗതികള്‍ വരുത്താം. എന്നാല്‍ നിയമം മാനിക്കുകയും പാലിക്കുകയും വേണമെന്നും ഗവര്‍ണര്‍ പി സദാശിവം സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം ക്രമപ്പെടുത്താന്‍ നിയമസഭ പാസാക്കിയ ബില്‍ തിരിച്ചയച്ചതിന് പിന്നാലെയാണ് ഗവര്‍ണറുടെ പ്രതികരണം. തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥികളുമായുളള സംവാദ പരിപാടിയിലാണ് ഗവര്‍ണറുടെ താക്കീത്.

നേരത്തെ നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ തള്ളിയതില്‍ സര്‍ക്കാരിന് വിയോജിപ്പില്ലെന്ന് നിയമമന്ത്രി എകെ ബാലന്‍ പ്രതികരിച്ചിരുന്നു. ഗവര്‍ണറുടെ നടപടി ഭരണഘടനാപരവും നിയമപരവുമാണ്. സര്‍ക്കാരിനെ സംബന്ധിച്ച് ഓര്‍ഡിനന്‍സ് ബില്ലാക്കിയാല്‍ തുടര്‍ന്നുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക എന്നത് ഭരണഘടനാപരമായ ബാധ്യതയാണ്.  ഗവര്‍ണറുടെ മുന്നില്‍ ഭരണാഘടനാ പരമായി മൂന്ന് സാധ്യതകളാണ് ഉള്ളത്. അതില്‍ വിത്ത്‌ഹോള്‍ഡ് എന്നതാണ് ഗവര്‍ണര്‍ സ്വീകരിച്ചതെന്നും ബാലന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി