കേരളം

മെഡിക്കല്‍ ഫീസ് പതിനൊന്ന് ലക്ഷമാക്കണം; കണ്ണൂരും കരുണയും ഉള്‍പ്പെടെ മാനേജ്‌മെന്റുകള്‍ വീണ്ടും ഹൈക്കോടതിയില്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഈവര്‍ഷം പ്രവേശനം നേടിയ എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ ഫീസ് ഇരട്ടിയാക്കണം എന്നാവശ്യപ്പെട്ട് സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റുകള്‍ വീണ്ടും ഹൈക്കോടതിയില്‍. തലവരിപ്പണം വാങ്ങി എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി പ്രവേശനം റദ്ദാക്കിയ കണ്ണൂര്‍,കരുണ മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ 21 മെഡിക്കല്‍ കോളജുകളാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 

ഫീസ് റഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച ഇളവ് പ്രകാരം പ്രവേശനം നേടിയ നാലായിരത്തോളം വിദ്യാരര്‍ത്ഥികളുടെ പഠനം ഇതോടെ തുലാസിലായിരിക്കുകയാണ്. രാജേന്ദ്രബാബു കമ്മീഷന്‍ 5.60 ലക്ഷം രൂപയാക്കി ഫീസ് നിശ്ചയിച്ചിരുന്നു. ഇത് പതിനൊന്ന് ലക്ഷമാക്കണം എന്നാണ് മാനേജ്‌മെന്റുകളുടെ ആവശ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍