കേരളം

സംഘടനയുണ്ടാക്കിയ തൊഴിലാളികള്‍ക്ക് നേരെ പ്രതികാര നടപടി; ഋഷിരാജ് സിങിന് 10,000രൂപ പിഴ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശിക്ഷാനടപടിക്ക് വിധേരായ എക്‌സൈസ് ഡ്രൈവര്‍മാരെ തിരിച്ചെടുത്ത ശേഷം സ്ഥലം മാറ്റിയ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് 10,000 രൂപ പിഴയടക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഉത്തരവിനെതിരെ റിവ്യു പെറ്റീഷന്‍ നല്‍കാന്‍ ഗവണ്‍മെന്റ് പ്ലീഡറുടെ നിയമോപദേശം തേടിയിരിക്കുകയാണ് ഋഷിരാജ് സിങ്.  വകുപ്പില്‍ ഡ്രൈവര്‍മാരുടെ സംഘടനയുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ രണ്ടു ഡ്രൈവര്‍മാരെ കമ്മീഷണര്‍ സസ്‌പെന്റ് ചെയ്തത്. 250 ഡ്രൈവര്‍മാരാണ് വകുപ്പിലുള്ളത്. 

നടപടിക്കെതിരെ ഇരുവരും അഡ്മിനിസ്‌ട്രേറ്റ് ട്രൈബ്യൂണലില്‍ പരാതി നല്‍കി. തിരിച്ചെടുക്കാന്‍ ട്രൈബ്യൂണല്‍ ഉത്തരവായി. എന്നാല്‍ ഈ ഉത്തരവിനെതിരെ എക്‌സൈസ് വകുപ്പ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ട്രൈബ്യൂണലിന്റെ ഉത്തരവ് ശരിവച്ച ഹൈക്കോടതി ഇരുവരേയും തിരിച്ചെടുക്കാന്‍ നിര്‍ദേശിച്ചു. 

തിരിച്ചെടുത്ത ശേഷം ഇവരെ കോഴിക്കോട്,വയനാട് ജില്ലകളിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. ഇതിനെതിരെ ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പഴയ സ്ഥലത്ത് തന്നെ നിയമിക്കാനും 10,000രൂപ കമ്മീഷണര്‍ പിഴ ഒടുക്കാനുമായിരുന്നു ഹൈക്കോടതി വിധി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത