കേരളം

ഹാദിയ കേസ്; വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി തെറ്റ്; വിധിന്യായം പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ സുപ്രീം കോടതിയുടെ വിധിന്യായം പുറത്ത്. ഹൈക്കോടതി വിധിയെ വിമര്‍ശിക്കുന്ന വിധി ന്യായമാണ് പുറത്തായിരിക്കുന്നത്. ഷെഫിനും ഹാദിയയും ഉറച്ചുനിന്നപ്പോഴും വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി തെറ്റാണെന്നും വിധിന്യായത്തില്‍ പറയുന്നു.

മകളുടെ മൗലികാവകാശം ലംഘിക്കാനുള്ള അധികാരം അച്ഛനില്ലെന്നും കോടതിയുടെ ചുമതല അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കലാണ്.അല്ലാതെ അവകാശങ്ങളുടെ പരിധി വെട്ടിക്കുറയ്ക്കലല്ലെന്നും വിധിന്യായത്തിലുണ്ട്. 

ഹാദിയഷെഫിന്‍ ജഹാന്‍ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കിയിരുന്നു.ഹൈക്കോടതി ഉത്തരവിന് എതിരെ ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം നടന്നത് എന്ന ഹാദിയ കോടതിയെ അറിയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം