കേരളം

നേതൃത്വവുമായി അഭിപ്രായ ഭിന്നത ; സിപിഎം നേതാവ് സിപിഐയിലേക്ക്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : പത്തനംതിട്ടയിലെ സിപിഎം നേതാവ് പാര്‍ട്ടി വിട്ട് സിപിഐയില്‍ ചേര്‍ന്നു. പത്തനംതിട്ട മുന്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്ന വികെ പുരുഷോത്തമന്‍പിള്ളയാണ് പാര്‍ട്ടി വിട്ടത്.  നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയാണ് പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് സൂചന. 

കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ പുരുഷോത്തമന്‍പിള്ളയെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയുമായിരുന്നു. പാര്‍ട്ടി ഏരിയ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പുരുഷോത്തമന്‍ പിള്ള മല്‍സരിച്ചിരുന്നു. 

പുരുഷോത്തമന്‍പിള്ള സിപിഐയില്‍ ചേക്കേറുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ, ഇക്കാര്യം അദ്ദേഹം നിഷേധിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി