കേരളം

പൊലീസ് വാട്‌സാപ്പ് ഗ്രൂപ്പില്‍ ഡിജിപിക്ക് പച്ചത്തെറി; പൊലീസുകാരന് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂര്‍ ജില്ലാ സായുധ സേനയിലെ പൊലീസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഡി.ജി.പിയെ തെറിവിളിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍. ഒല്ലൂര്‍ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന സിപിഒ ജോഫിന്‍ ജോണിയെയാണ് സസ്‌പെന്റ്  ചെയ്തത്. ചരിഞ്ഞ തൊപ്പി പൊലീസുകാര്‍ക്കും ധരിക്കാമെന്ന ഡി.ജി.പിയുടെ പ്രസ്താവനയുടെ പേരിലായിരുന്നു തെറിവിളി.   

തൃശൂര്‍ ജില്ലാ സായുധ സേനയിലെ നൂറ്റിയറുപത്തിയഞ്ചു പൊലീസുകാര്‍ ചേര്‍ന്ന് സൗഹൃദത്തിന്റെ പേരില്‍ ഒരു വാട്‌സാപ് ഗ്രൂപ്പുണ്ടാക്കി. പൊലീസുകാര്‍ മാത്രമാണ് അംഗങ്ങള്‍. മേലുദ്യോഗസ്ഥര്‍ ആരും ഗ്രൂപ്പില്‍ ഇല്ല. കഴിഞ്ഞ ദിവസം പൊലീസുകാരില്‍ ഒരാള്‍ ഡി.ജി.പിയുടെ ഫൊട്ടോ സഹിതം വന്ന വാര്‍ത്ത ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു. ചരിഞ്ഞ തൊപ്പി പൊലീസുകാര്‍ക്കും ഇനി മുതല്‍ ധരിക്കാമെന്നായിരുന്നു ഡി.ജി.പിയുടെ പേരില്‍വന്ന വാര്‍ത്ത. ഈ പോസ്റ്റിന് മറുപടിയായി പൊലീസുകാര്‍ തെറിവിളിച്ചു. പൊലീസുകാര്‍ മാത്രമുള്ള സൗഹൃദ ഗ്രൂപ്പല്ലേ എന്നു കരുതിയായിരുന്നു തെറിവിളി. പക്ഷേ, തെറിവിളിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹപ്രവര്‍ത്തകരായ പൊലീസുകാര്‍തന്നെ മേലുദ്യോഗസ്ഥര്‍ക്ക് ഷെയര്‍ ചെയ്തു. ഇതോടെ , പ്രശ്‌നമായി. വിവരം ഉന്നത കേന്ദ്രങ്ങളില്‍ എത്തി. മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഡി.ജി.പിയെ തെറിവിളിച്ച പൊലീസുകാരന് എന്തു ചെയ്‌തെന്നായി ചോദ്യങ്ങള്‍. അവസാനം, തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ രാഹുല്‍ ആര്‍ നായര്‍ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കി. സൗഹൃദ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പോലും മേലുദ്യോഗസ്ഥരെ തെറിവിളിച്ചാല്‍ പണി പോകുമെന്ന മുന്നറിയിപ്പാണ് സസ്‌പെന്‍ഷനിലൂടെ തെളിയിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍