കേരളം

വെള്ളാപ്പള്ളിക്കെതിരായ അന്വേഷണം സര്‍ക്കാര്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് വിഎസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാന്‍സ് കേസില്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ വേണ്ട ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. വെള്ളാപ്പള്ളിക്കെതിരെ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് കോടതി ഉത്തരവെന്ന്‌ വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.

എന്നാല്‍ തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ ബിജു രമേശാണെന്ന് വെളളാപ്പള്ളി തുറന്നടിച്ചു. തട്ടിപ്പുകേസില്‍ അന്വേഷണം തനിക്കെതിരെ മാത്രം പോരെന്നും സര്‍്ക്കാര്‍ എംഇഎസിന് നല്‍കിയ പണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും കോടതി ഉത്തരവ് വന്നതിന് പിന്നാലെ വെള്ളാപ്പള്ളി വ്യക്തമാക്കി

മൈക്രോ ഫിനാന്‍സ് തട്ടിപ്പുകേസില്‍  വെള്ളാപ്പള്ളി നടേശന്‍ അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു വിജിലന്‍സ് എടുത്ത എഫ്‌ഐഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളാപ്പള്ളി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തട്ടിപ്പിനെ കുറിച്ച് കേരളം മുഴുവന്‍ അന്വേഷിക്കണമെന്നും ഇതിന് ആവശ്യമെങ്കില്‍ വിജിലന്‍സിന് പുറത്തുള്ള സംവിധാനങ്ങള്‍ വിനിയോഗിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. എസ്പി റാങ്കില്‍ കുറയാത്ത മുതിര്‍ന്ന ഐഎഎസ് ഉദ്യേഗസ്ഥരുടെ നേതൃത്വത്തിലായിരിക്കണം അന്വേഷണം. 8 മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഒന്നുമുതല്‍ 3 വരെയുള്ള പ്രതികളും അഞ്ചാം പ്രതിയും അന്വേഷണം നേരിടണം. നാലാം പ്രതിയായപിന്നാക്ക വികസന കോര്‍പ്പറേഷന്‍ മുന്‍ എംഡി നജീബിനെതിരായ ആക്ഷേപം പ്രഥമാദൃഷ്ട്യാ നിലനില്‍ക്കില്ലെന്നും കോടതി കണ്ടെത്തി. നജീബിനെ പ്രതിപട്ടികയില്‍ നി്ന്നും ഒഴിവാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍