കേരളം

തച്ചങ്കരിയെ മാറ്റിയത് അച്ചടക്ക നടപടിയായിരുന്നില്ല: വിശദീകരണവുമായി മന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഡിജിപി ടോമിന്‍ തച്ചങ്കരിയെ ഗതാഗത കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മുമ്പ് മാറ്റിയതിന് വിശദീകരണവുമായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. തച്ചങ്കരിയെ സ്ഥാനത്ത് നിന്ന്   നീക്കിയത് അച്ചടക്ക നടപടിയായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പുനഃസംഘടനയുടെ ഭാഗമായാണ് അന്ന് സ്ഥാനം മാറ്റിയത്. കെ.എസ്ആര്‍ടിസി എംഡി നിയമനവും അതിന്റെ ഭാഗമായാണെന്ന് മന്ത്രി പറഞ്ഞു. ഗതാഗത വകുപ്പില്‍ മോശം ഉദ്യോഗസ്ഥരില്ലെന്നും എ.കെ ശശീന്ദ്രന്‍ പറ#്ഞു. 

ടോമിന്‍ തച്ചങ്കരിയെ കെഎസ്ആര്‍ടിസി എംഡിയാക്കിക്കൊണ്ടുള്ള മന്ത്രിസഭ തീരുമാനം വന്നതിന് പിന്നാലെയാണ് മുന്‍ മാറ്റത്തെക്കുറിച്ച് വിശദീകരണവുമായി മന്ത്രി രംഗത്ത് വന്നത്. നിലവില്‍ അഗ്‌നിശമന സേനാവിഭാഗം തലവനായ തച്ചങ്കരിയെ കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറായി നിയമിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തത്വത്തില്‍ ധാരണയാവുകയായിരുന്നു. 

ഗതാഗത കമ്മിഷണറായിരുന്ന വേളയില്‍ എ.കെ ശശീന്ദ്രനുമായി തച്ചങ്കരി ഇടഞ്ഞതു ഏറെ വിവാദം ഉയര്‍ത്തിയിരുന്നു. ജന്മദിനത്തില്‍ ആര്‍ടി ഓഫീസുകളില്‍ ലഡ്ഡു വിതരണം ചെയ്തതിനെത്തുടര്‍ന്നുണ്ടായ വിവാദം തച്ചങ്കരിയുടെ ഗതാഗത കമ്മിഷണര്‍ കസേര തെറിപ്പിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍