കേരളം

ആസിഫ ബാനുവിന്റെ കൊലപാതകത്തെ ന്യായീകരിച്ച സംഘപരിവാര്‍ പ്രവര്‍ത്തകനെ ജോലിയില്‍ നിന്ന് പുറത്താക്കി

സമകാലിക മലയാളം ഡെസ്ക്

മ്മു കശ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരി കൂട്ട ബലാല്‍സംഘത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ വര്‍ഗീയ പ്രതികരണവുമായി രംഗത്തെത്തിയ മലയാളി സംഘപരിവാര്‍ പ്രവര്‍ത്തകനെ ബാങ്കില്‍ നിന്ന് പുറത്താക്കി. കൊട്ടക് മഹേന്ദ്രയുടെ പാലാരിവട്ടം ബ്രാഞ്ച് മാനേജര്‍ ജിജി ജേക്കബ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 

കോട്ടക് മഹീന്ദ്ര ബാങ്കിന്റെ പാലാരിവട്ടം ശാഖയില്‍ അസിസ്റ്റന്റ് മാനേജര്‍ ആയി പ്രവര്‍ത്തിക്കുകയായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകനായ വിഷ്ണു നന്ദകുമാര്‍. ആസിഫയുടെ അരുംകൊലയെ വര്‍ഗീയവല്‍കരിച്ച് ഫേസ്ബുക്കില്‍ ഇയ്യാള്‍ കമന്റിട്ടതോടെ സോഷ്യല്‍ മീഡിയയില്‍ ഇയാള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.

സ്ഥാപനത്തിന്റെ ക്രെഡിബിലിറ്റി നഷ്ടപ്പെടുന്ന തരത്തില്‍ പ്രതികരണം നടത്തിയതിനാണ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. വിഷ്ണു ജോലി ചെയ്യുന്ന കൊഡാക് മഹേന്ദ്ര ബാങ്കിന്റെ ഫേസ്ബുക്ക് പേജില്‍ ഇയാളെ പുറത്താക്കണമെന്ന് ആവശ്യമുന്നയിച്ച് നിരവധി കോളുകളാണെത്തിയത്. മലയാളികള്‍ അടക്കമുള്ളവര്‍ ഇയാള്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍ പദവിയില്‍ ജോലി ചെയ്യുന്ന ഇയാള്‍ക്കെതിരെ #JusticeForAasifa, #DissmissYourAssistantManager, എന്ന ഹാഷ്ടാഗിലായിരുന്നു കമ്പനിയുടെ പേജിലെ പ്രതിഷേധങ്ങള്‍.

'ഇവളെ ഇപ്പോഴേ കൊന്നത് നന്നായി. അല്ലെങ്കില്‍ നാളെ ഇന്ത്യയ്‌ക്കെതിരെ തന്നെ ബോംബായി വന്നേനേ' ഇപ്രകാരമായിരുന്നു ആസിഫയുടെ കൊലപാതകത്തെ ന്യായീകരിച്ച് ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ വിഷ്ണു നടത്തിയ പ്രതികരണം. പ്രതിഷേധം കടുത്തതോടെ ഇയാള്‍ ഫേസ്ബുക്ക് അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്തു. ഇതിന്റെ പരിണിതഫലമായാണ് മലയാളികള്‍ പ്രതിഷേധവുമായി കൊട്ടക്കിന്റെ ഔദ്യോഗിക പേജിലേക്ക് എത്തിയത്. പേജില്‍ മലയാളികള്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചതോടെ ബാങ്കിന്റെ റേറ്റിങ് 1.5 ലേക്ക് എത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും റോള്‍?; റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5G വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍ ചൊവ്വാഴ്ച ഇന്ത്യയില്‍