കേരളം

പരാതി നല്‍കിയ ദലിത് ജീവനക്കാരനെ സ്ഥലംമാറ്റണമെന്ന് ഐഎഎസ് ഉദ്യോഗസ്ഥന്‍ ; എതിര്‍പ്പുമായി ജീവനക്കാരുടെ സംഘടന

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സെക്രട്ടേറിയറ്റില്‍ ദലിത് പീഡനമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയ ജീവനക്കാരനെ സ്ഥലം മാറ്റണമെന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ. രാവിലെ ഓഫീസിലെത്തിയപ്പോഴാണ് തനിക്കെതിരെ പരാതി നല്‍കിയ ദലിത് ക്ലാര്‍ ഫോര്‍ ജീവനക്കാരനെ മറ്റേതെങ്കിലും വകുപ്പിലേക്ക് മാറ്റാന്‍ സെക്രട്ടറി നിര്‍ദേശം നല്‍കിയത്. ഇതുസംബന്ധിച്ച് കീഴുദ്യോഗസ്ഥര്‍ക്ക് അദ്ദേഹം കുറിപ്പ് നല്‍കുകയായിരുന്നു. ഇക്കാര്യത്തില്‍ ഇന്നുതന്നെ നടപടി ഉണ്ടാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 

എന്നാല്‍ സെക്രട്ടറിയുടെ നിര്‍ദേശം അറിഞ്ഞ ഉദ്യോഗസ്ഥര്‍ ഈ നീക്കത്തെ എതിര്‍ത്തു. പരാതിക്കാരനെ മാറ്റാനാകില്ലെന്നും, പരാതിയിന്മേല്‍ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം മുഖ്യമന്ത്രിയെയും അസോസിയേഷന്‍ അറിയിച്ചു. 

പൊതുഭരണവകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശത്തിന്മേല്‍ സര്‍ക്കാര്‍ ഇതുവരെ നടപടി എടുത്തിട്ടില്ല. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇന്ന് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന. 

പൊതുഭരണ വകുപ്പ് സെക്രട്ടറി എച്ചില്‍ വാരിപ്പിക്കുമെന്നും പാത്രം കഴുകിക്കുമെന്നുമാണ് സെക്രട്ടേറിയറ്റില്‍ ക്ലാസ് ഫോര്‍ ജീവനക്കാരനായ ദേവദാസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഇതുചോദ്യം ചെയ്ത തന്നെ, ഫയലുകള്‍ നിലത്തിട്ടശേഷം എടുപ്പിക്കുക, പേപ്പറുകള്‍ കീറി ഇട്ടശേഷം പെറുക്കിക്കുക തുടങ്ങിയ തരത്തില്‍ പീഡിപ്പിച്ചിരുന്നതായി പരാതിയില്‍ ജീവനക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത