കേരളം

ദേഹത്ത് പെട്രോള്‍ ഒഴിച്ചു നിന്ന ഭാര്യയുടെ സമീപം ഭര്‍ത്താവ് ലൈറ്റര്‍ തെളിച്ചു; യുവതി മരിച്ചു

സമകാലിക മലയാളം ഡെസ്ക്


കൊല്ലം: പെട്രോള്‍ ദേഹത്തൊഴിച്ചു നിന്ന യുവതിക്ക് സമീപത്ത് ഭര്‍ത്താവ് ലൈറ്റര്‍ തെളിച്ചതിനെത്തുടര്‍ന്ന് ഗുരുതര പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു. കോന്നി മുതുപേഴുങ്കല്‍ താന്നിനില്‍ക്കുംമുകള്‍ രതീഷിന്റെ ഭാര്യ കൊല്ലന്‍പടി ഗുരുകുലത്തില്‍ രമ്യ 26)യാണു മരിച്ചത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് ഇവര്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ചത്. 

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. അറസ്റ്റിലായ രതീഷ് റിമാന്‍ഡിലാണ്. ഏപ്രില്‍ ഒന്‍പതിനായിരുന്നു സംഭവം. രമ്യ പെട്രോള്‍ ദേഹത്തൊഴിച്ചപ്പോള്‍ മകന്‍ അഭിനവിന്റെ(5) ദേഹത്തും വീണിരുന്നു. കുട്ടിയും പൊള്ളലേറ്റു ചികിത്സയിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു