കേരളം

മൂന്നാംമുറ പ്രയോഗിക്കുന്ന പൊലീസുകാരെ വച്ചുപൊറുപ്പിക്കില്ല; എത്ര ഉന്നതനായാലും നടപടി: കോടിയേരി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  വരാപ്പുഴ കസ്റ്റഡിമരണത്തില്‍ സിപിഎമ്മിനെതിരായ ആരോപണങ്ങള്‍ക്ക് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി. മൂന്നാം മുറ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അനുവദിക്കില്ല. മൂന്നാംമുറ ഉണ്ടായാല്‍ കുറ്റക്കാരായ പൊലീസുകാരെ സേനയില്‍ നിന്നും പുറത്താക്കും. എത്ര ഉന്നതരായാലും നടപടി എടുക്കുമെന്നും കോടിയേരി പറഞ്ഞു..

നിഷ്്പക്ഷമായാണ് പൊലീസ് അന്വേഷണം നടത്തുന്നത്. പൊലീസിന്റെ അന്വേഷണത്തെ വഴിത്തെറ്റിക്കുന്ന നടപടി സിപിഎം സ്വീകരിക്കില്ലെന്നും കോടിയേരി പറഞ്ഞു.

കഴിഞ്ഞ ദിവസം പൗരന്മാരുടെ മേല്‍ കുതിരകയറാന്‍ ചില പൊലീസുകാര്‍ ശ്രമിക്കുന്നുണ്ടെന്നും അത് അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. ഇത്തരം പൊലീസുകാര്‍ സേനയ്ക്ക് തന്നെ നാണക്കേടുണ്ടാക്കുകയാണ്. കൊലക്കുറ്റത്തിനുവരെ പൊലീസുകാര്‍ക്കെതിരെ കേസെടുക്കേണ്ടി വരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''