കേരളം

സമരം ഒത്തുതിര്‍ക്കാന്‍ തയ്യാറാണെന്ന് കെജിഎംഒ; നേതാക്കളെ  കൂട്ടാക്കാതെ ആരോഗ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍ക്കാന്‍ തയ്യാറാണെന്ന് കെജിഎംഒ അറിയിച്ചു. ഇതിന്റെ ഭാഗമായി ആരോഗ്യമന്ത്രി കെകെ ശൈലജയെ കാണാനെത്തിയ സംഘടനാ പ്രതിനിധികളെ കാണാന്‍ വിസമ്മതിച്ചു.സമരം നിര്‍ത്തി വന്നാല്‍ നേരില്‍ ചര്‍ച്ച ആകാമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭാ തീരുമാനത്തിന്റെ ഭാഗമായാണ് കെജിഎംഒ നേതാക്കളെ കാണാതിരിക്കാന്‍ കാരണമെന്നും ശൈലജ പറഞ്ഞു. തുടര്‍ന്ന് സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി ആരോഗ്യവകുപ്പ് ചര്‍ച്ച നടത്തുന്നു.ആരോഗ്യവകുപ്പ് സെക്രട്ടറിയാണ് ചര്‍ച്ച നടത്തുന്നത്.

സായാഹ്നപദ്ധതിയുമായും ആര്‍ദ്രം പദ്ധതിയുമായി സഹകരിക്കാമെന്നും മൂന്ന് ഡോക്ടര്‍മാരുള്ള എഫ്എച്ച്എസിയില്‍ ആറുമണിവരെ ഒപി നടത്താമെന്നും കെജിഎംഒഎ അറിയിച്ചു. സമരം നിര്‍ത്തിയാല്‍ മാത്രം ചര്‍ച്ച നടത്തിയാല്‍ മതിയെന്നാണ് ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലുണ്ടായ തീരുമാനം. സമരത്തെ നേരിടാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രിയോട് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില, ജാഗ്രതാ നിര്‍ദേശം

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ