കേരളം

'മനുഷ്യരെ അപമാനിക്കാന്‍ ഈ വാര്‍ത്താ വായനക്കാര്‍ക്ക് ആരാണ് അവകാശം കൊടുത്തത്?'

സമകാലിക മലയാളം ഡെസ്ക്

ടെലിവിഷന്‍ വാര്‍ത്താ ചര്‍ച്ചകളിലെ അവതാരകരുടെ പെരുമാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരന്‍ ടിപി രാജീവന്‍. ചാനല്‍ ചര്‍ച്ചകളില്‍ അവതാരകര്‍ വിധികര്‍ത്താക്കളായി അഹങ്കാരം നിറഞ്ഞ അശ്ലീല ചിരി ചിരിക്കുകയാണെന്ന് സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ ടിപി രാജീവന്‍ കുറ്റപ്പെടുത്തി. മനുഷ്യരെ അപമാനിക്കാന്‍ ഈ വാര്‍ത്താ വായനക്കാര്‍ക്ക് ആരാണ് അവകാശം കൊടുത്തതെന്ന് അദ്ദേഹം ചോദിച്ചു.


ടിപി രാജീവന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്: 

ഇതാണോ മാധ്യമ മര്യാദ?
ഇന്നലെയോ, മിനിഞ്ഞാന്നോ, കൃത്യമായി പറയാന്‍ പറ്റില്ല. മാതൃഭൂമി ചാനലില്‍, രാത്രി ചര്‍ച്ചയില്‍ ഒരു സീന്‍ ഇങ്ങനെ. 
അവതാരകന്‍ വേണു എന്തോ ഒരു ചോദ്യം ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ആളോട് ചോദിക്കുന്നു. അയാള്‍ അന്നത്തെ വിഷയം ചര്‍ച്ചക്ക് തെരഞ്ഞെടുത്തതില്‍ വേണുവിനെ അഭിനന്ദിക്കുന്നു.

വേണു പറയുന്നു: 'അഭിനന്ദനം കയ്യില്‍ വെച്ചാല്‍ മതി. 'ചോദിച്ചതിനു ഉത്തരം പറയൂ...'

അയാള്‍ ആരോ, ഏതു പാര്‍ട്ടിക്കാരനോ ആയിക്കോട്ടെ. ഇനി കൊടും കുറ്റവാളി തന്നെ ആണെങ്കിലും, ഇതാണോ മാധ്യമ മര്യാദ? ക്ഷണിച്ചു വരുത്തിയതല്ലേ അയാളെ? 
'എന്നാല്‍ തന്റെ ചോദ്യവും കയ്യില്‍ വെച്ചാല്‍ മതി എന്ന് പറഞ്ഞു ഇറങ്ങി പോകുകയാണ് അയാള്‍ ചെയ്യേണ്ടി ഇരുന്നത്. പാവം ആദ്യമായി ചാനല്‍ ചര്‍ച്ചയ്ക്ക് വന്നതുകൊണ്ട് ആയിരിക്കും അയാള്‍ പിന്നെയും. അവിടെ ഇരുന്നു. എന്തെല്ലാമോ പറഞ്ഞു. അവതാരകന്‍ വിധി കര്‍ത്താവായി അഹംകാരം നിറഞ്ഞ അശ്ലീല ചിരി ചിരിച്ചു.

ഇപ്പോള്‍ പല ചര്‍ച്ചകളിലും ആളെ കിട്ടാന്‍ ഇല്ലാത്തതുകൊണ്ട് താഴെ പടവിലുള്ള ആരെയെങ്കിലും വിളിച്ചു വരുത്തുന്ന പതിവാണ് കാണുന്നത്. അടുത്ത് തന്നെ അതും കിട്ടാതെ ആവും. ജനത്തിന് മടുത്തു സാര്‍, ഈ ഏകപക്ഷീയമായ വിജയങ്ങള്‍...
മനുഷ്യരെ അപമാനിക്കാന്‍ ഈ വാര്‍ത്താ വായനക്കാര്‍ക്ക് ആരാണ് അവകാശം കൊടുത്തത്. പിണറായി വിജയന്‍, വീരേന്ദ്രകുമാര്‍, കോടിയേരി ബാലകൃഷ്ണന്‍, കുമ്മനം രാജശേഖരന്‍ മുതലയവരോട് ഇവര്‍ ഇങ്ങനെ പറയുമോ? 
ചാനലുകളില്‍ അടിമകളെ പോലെ ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടി ഈ യുവതുര്‍ക്കികള്‍ എന്തെങ്കിലും പറയുമോ? എത്രയോ കുട്ടികള്‍ ശരിയായി വേതനം പോലും കിട്ടാതെ, വെറും വേദന മാത്രം കിട്ടി പല പത്രങ്ങളിലും ചാനലുകളിലും ജോലി ചെയ്യുന്നതായി കേട്ടിട്ടുണ്ട്. വഴിയെ പോകുന്നവനെ വിളിച്ചുവരുത്തി മേക്കിട്ടു കേറുന്ന ഈ നാവുകള്‍ സ്വന്തം മുതലാളിമാര്‍ക്ക് നേരെ ഉയരുമോ?

നേഴ്സുമാര്‍ തെരുവില്‍ സമരത്തിന് ഇറങ്ങിയത് പോലെ മാധ്യമ പ്രവര്‍ത്തകരും ചുരുങ്ങിയ വേതനത്തിനു വേണ്ടി സമരം ചെയ്യുന്ന കാലം ദൂരെ അല്ല എന്ന് ഓര്‍ക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

'ഞാന്‍ സഞ്ജുവിനൊപ്പം! ഇങ്ങനെ അവഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം