കേരളം

വി എസിനെ തളളി കോടിയേരി; ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുമായി സഖ്യം ആവശ്യമില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  തെരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച കരടുരാഷ്ട്രീയ പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യാനിരിക്കേ, കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലി മുതിര്‍ന്ന സിപിഎം നേതാവ് വി എസ് അച്യൂതാനന്ദനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മില്‍ അഭിപ്രായവ്യത്യാസം. പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിക്കാന്‍ ഒരു ദിവസം മാത്രം അവശേഷിക്കേയാണ്് ഇരുവരും പഴയ നിലപാടുകള്‍ ആവര്‍ത്തിച്ചത്.

ബിജെപിയെ തോല്‍പ്പിക്കാന്‍ മതേതര കക്ഷികളുമായി സഖ്യമാകാമെന്ന് ഹൈദരാബാദില്‍ എത്തിയ വി എസ് അച്യൂതാനന്ദന്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്റെ നിലപാടില്‍ മാറ്റം വന്നിട്ടുണ്ട്. വര്‍ഗീയതെയ തോല്‍പ്പിക്കാന്‍ മതേതര കക്ഷികളുമായുളള സഖ്യം അനിവാര്യമാണെന്നും വി എസ് ഓര്‍മ്മിപ്പിച്ചു. ഇതിലുടെ കോണ്‍ഗ്രസുമായി സിപിഎം സഖ്യം ഉണ്ടാക്കണമെന്ന പരോക്ഷ ആവശ്യമാണ് വി എസ് മുന്നോട്ടു വച്ചത്. ഇതിലുടെ ഈ വിഷയത്തില്‍ താന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഒപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനെ തളളിയാണ് കോടിയേരി ബാലകൃഷ്ണന്‍ രംഗത്തുവന്നത്.

ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുമായി സഖ്യം ആവശ്യമില്ലെന്ന് കോടിയേരി പ്രതികരിച്ചു. പാര്‍ട്ടി കോണ്‍ഗ്രസില്‍ സഹകരണത്തിനുളള തീരുമാനം ഉണ്ടാകില്ലെന്നും കോടിയേരി വ്യക്തമാക്കി. ഇതോടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് പക്ഷങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടാകാനുളള സാധ്യത കൂടുതല്‍ വര്‍ധിച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'