കേരളം

അപ്രഖ്യാപിത ഹര്‍ത്താല്‍ ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും; പിണറായി കൈകെട്ടി നോക്കിയിരുന്നുവെന്ന് ആര്യാടന്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: അപ്രഖ്യാപിത ഹര്‍ത്താലിന് മറവില്‍ ആക്രമണം അഴിച്ചുവിട്ടത് എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയുമാണെന്ന് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്. ആക്രമണം ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ കയ്യുംകെട്ടി നോക്കിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഹര്‍ത്താല്‍ അക്രമത്തിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിനോ സിപിഎമ്മിനോ സിപിഐക്കോ മുസ്‌ലിം ലീഗിനോ അക്രമങ്ങളുമായി ബന്ധമില്ല. രാജ്യത്ത് എങ്ങനെ കലാപം സൃഷ്ടിക്കാമെന്ന് ആലോചിക്കുന്ന തീവ്രസ്വഭാവമുള്ള സംഘടനകളാണ് അക്രമം അഴിച്ചുവിട്ടത്. വര്‍ഗീയവാദികളാണ് അവര്‍. ഈ വര്‍ഗീയത ആപത്താണെന്നും മുഴുവന്‍ പ്രതികളെയും കസ്റ്റഡിയിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍