കേരളം

ഫാസിസത്തിനെതിരെ ഒന്നിക്കൂ; സിപിഐ 23മത് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ടീസര്‍ പുറത്തിറങ്ങി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൊല്ലത്ത് നടക്കാന്‍ പോകുന്ന സിപിഐ 23മത് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ടീസര്‍ പുറത്തിറങ്ങി. പാര്‍ട്ടി ആസ്ഥാനമായ എംഎന്‍ സ്മാരകത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ടീസര്‍ പുറത്തിറക്കിയത്. അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു, ദേശീയ നിര്‍വാഹക സമിതി അംഗം പന്ന്യന്‍ രവീന്ദ്രന്‍ മന്ത്രി വിഎസ് സുനില്‍കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

പാര്‍ട്ടിയുടെ ഇതുവരെയുള്ള ജനറല്‍ സെക്രട്ടറിമാരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. ഫാസിസത്തിന് എതിരെ ഒന്നിക്കു എന്ന ആഹ്വാനം നല്‍കിയാണ് ടീസര്‍ അവസാനിക്കുന്നത്.
1925 ഡിസംബര്‍ 26നു കാണ്‍പൂരില്‍ രൂപം കൊണ്ട സിപിഐയുടെ ഒന്നാം കോണ്‍ഗ്രസ്സ് ചേരുന്നത് 1943ല്‍ ബോംബെയിലാണ്. ഇത് നാലമത്തെ തവണയാണ് കേരളത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. 1956ല്‍ പാലക്കാട് നടന്ന നാലാം പാര്‍ട്ടി കോണ്‍ഗ്രസും, 1971ല്‍ കൊച്ചിയില്‍ നടന്ന ഒമ്പതാം പാര്‍ട്ടി കോണ്‍ഗ്രസും 2002ല്‍ തിരുവനന്തപുരത്തു നടന്ന 18ാം പാര്‍ട്ടി കോണ്‍ഗ്രസുമാണ് ഇതിന് മുമ്പ് കേരളത്തില്‍ നടന്നത്. 

പാര്‍ട്ടി കോണ്‍ഗ്രസിന്റെ ടീസര്‍ കാണാം:

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ