കേരളം

തിരുവനന്തപുരത്ത് നിന്ന് കാണാതായ യുവതിയെ കണ്ടെത്തി: തിരിച്ചറിഞ്ഞത് സമൂഹമാധ്യമങ്ങളില്‍ വന്ന ചിത്രം കണ്ട്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: തിരുവനന്തപുരത്ത് നിന്ന് കാണാതായ പൂര്‍ണ്ണഗര്‍ഭിണിയായ ഷംന(21) എന്ന യുവതിയെ കൊല്ലം കരുനാഗപ്പിള്ളിയില്‍ നിന്നും കണ്ടെത്തി. കരുനാഗപ്പള്ളിയിലെ ടാക്‌സി ജീവനക്കാരാണ് ഇവരെ തിരിച്ചറിഞ്ഞു പൊലീസില്‍ വിവരം അറിയിച്ചത്.

ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയില്‍നിന്നാണ് ഇവരെ കാണാതായത്. മാധ്യമങ്ങളിലും മറ്റും ചിത്രം വന്നതാണു ടാക്‌സി ജീവനക്കാര്‍ക്ക് ഇവരെ തിരിച്ചറിയാന്‍ സഹായകരമായത്. 
കണ്ടെത്തുമ്പോള്‍ ഇവര്‍ ഒറ്റയ്ക്കായിരുന്നുവെന്നാണു വിവരം.

മെഡിക്കല്‍ പരിശോധന അടക്കമുള്ള നടപടികളുമായി പൊലീസ് മുന്നോട്ടുപോകുകയാണ്. അതേസമയം, ഇവര്‍ പൂര്‍ണഗര്‍ഭിണിയായിരുന്നോ എന്ന സംശയവും പൊലീസ് ഉയര്‍ത്തുന്നുണ്ട്. ഭര്‍ത്താവ് അന്‍ഷാദിനും മാതാപിതാക്കള്‍ക്കുമൊപ്പമാണു ഷംന ആശുപത്രിയിലെത്തിയത്. പരിശോധനയ്ക്കായി ലേബര്‍ റൂമിനു സമീപത്തെ മുറിയിലേക്കു പോയ ഷംന തിരികെ വരാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണു കാണാനില്ലെന്നു മനസിലായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ