കേരളം

മൂന്നാംമുറ അനുവദിക്കില്ല;  മോശം സ്വഭാവക്കാര്‍ സേനയില്‍ വേണ്ടെന്ന് ഡിജിപി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മോശം പെരുമാറ്റക്കാര്‍ പൊലീസിന്റെ ശോഭ കെടുത്തുന്നുവെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പത്തുശതമാനം പേരാണ് പൊലീസിന്റെ പേര് കെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന്റെ പെരുമാറ്റം ന്നാക്കാന്‍ കര്‍മപദ്ധതി കൊണ്ടുവരും. മൂന്നാമുറ അനുവദിക്കില്ലെന്നും ഡിജിപി വ്യക്തമാക്കി. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. 

നല്ലവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കും. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്താക്കി. എസ്.എച്ച്.ഒമാര്‍ ജാഗ്രത പാലിക്കണം.പിആര്‍ഒ തസ്തിക നിലനിര്‍ത്തുമെന്നും ഡിജിപി വ്യക്തമാക്കി. 

മോശം സ്വഭാവക്കാര്‍ സേനയില്‍ വേണ്ട. ഇത്തരക്കാരെ കണ്ടെത്തി നേരേയാക്കാന്‍ പരിശീലനം നല്‍കും. എന്നിട്ടും നന്നായില്ലെങ്കില്‍ സേനയില്‍ നിന്ന് പിരിച്ചുവിടുമെന്നും ഡിജിപി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ