കേരളം

സോഷ്യല്‍ മീഡിയ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയ പ്രധാന പ്രതികള്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സോഷ്യല്‍ മീഡിയ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയ പ്രധാന പ്രതികള്‍ പൊലീസ് പിടിയില്‍. കിളിമാനൂര്‍ സ്വദേശികളായ അഞ്ചുപേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ആദ്യ സന്ദേശം പോസ്റ്റ് ചെയ്തത് കിളിമാനൂര്‍ സ്വദേശിയെന്ന് സൂചന. വോയ്‌സ് ഓഫ് ട്രൂത്ത് എന്ന വാട്‌സ് ആപ് ഗ്രൂപ്പിലൂടെയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. ഗ്രൂപ്പിന്റെ അഡ്മിനായ 16 കാരനും നിരീക്ഷണത്തിലാണ്.്

അതിനിടെ ഹര്‍ത്താലിന് ആഹ്വാനം നല്‍തിയ 16 കാരനെയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം കൂട്ടിയി സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഇയാള്‍. വോയ്‌സ് ഓഫ് യൂത്ത് എന്ന ഗ്രൂപ്പിന്റെ അഡ്മിനാണ് ഈ 16 കാരന്‍. വോയ്‌സ് ഓഫ് യൂത്ത് ഒന്ന്, രണ്ട്, മൂന്ന് നാല് എന്നിങ്ങനെ ഗ്രൂപ്പുണ്ടെന്ന് പൊലീസ് പറഞ്ഞു. 

ജനങ്ങള്‍ക്കിടയില്‍ അന്തഛിദ്രമുണ്ടാക്കി കലാപം ഉണ്ടാക്കാനാണ് ഈ ഗ്രൂപ്പിലൂടെ 16 കാരന്‍ ശ്രമിച്ചതെന്ന് തിരൂര്‍ എസ്‌ഐ പറഞ്ഞു. ജമ്മു കസ്മീരിലെ ക്തതുവയില്‍ എട്ടുവയസ്സുകാരി ബലാല്‍സംഗം ചെയ്യപ്പെട്ട് ക്രൂരമായി കൊലചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താലിനെ തുടര്‍ന്ന് മലബാറില്‍ വ്യാപക അക്രമം അരങ്ങേറിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു