കേരളം

കൊഞ്ചു ബിരിയാണി കഴിച്ചു; കൊച്ചിയില്‍ വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണു മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വീട്ടുകാരുടെ ഒപ്പം വിനോദയാത്രക്ക് പോയ പ്ലസ് ടു വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചത് കൊഞ്ചു കഴിച്ചതിന്റെ അലര്‍ജിമൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയതായി പൊലീസ്. അവധിക്കാലം ആഘോഷിക്കാനായി  എത്തിയപ്പോള്‍ കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് പെണ്‍കുട്ടി കൊഞ്ച് ബിരിയാണി കഴിച്ചിരുന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പെണ്‍കുട്ടിയുടെ പിതാവും അഭിപ്രായപ്പെട്ടിരുന്നു.

ആസ്മയുടെ അസുഖമ ഉണ്ടായിരുന്ന അനാമികയ്ക്ക് ഭക്ഷണം കഴിഞ്ഞ് ഷോപ്പിങിന് ഇറങ്ങിയപ്പോള്‍ ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ഇന്‍ഹെയ്‌ലര്‍ എടുക്കാന്‍ മറന്നതും വിനയായി. ഉടനെ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് സെന്‍ട്രല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു

തൃപ്പൂണിത്തുറ ഗവ: ഗേള്‍സ് സ്‌കൂളിന് പുറകില്‍ ഭൂമികയില്‍ ഡോ. അനിലിന്റെയും ഉഷാദേവിയുടെയും ഏകമകളാണ് അനാമിക. സദാശിവന്റെ കൈയ്യൊപ്പ് എന്ന മലയാളസിനിമയില്‍ അവസരം ലഭിച്ച സമയാത്താണ് അപകടം. മൂന്ന്‌ തമിഴ് സിനിമയിലേക്കും ഓഡിഷനും വിളിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ