കേരളം

നഴ്‌സുമാരുടെ വേതന പരിഷ്‌കരണം: ഉപദേശക സമിതി റിപ്പോര്‍ട്ടില്‍ നിയമ സെക്രട്ടറിക്ക് വിയോജിപ്പ്; അലവന്‍സ് നിരക്കുകള്‍ കുറയ്ക്കരുത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ വേതന പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഉപദേശ സമിതി റിപ്പോര്‍ട്ടില്‍ നിയമ സെക്രട്ടറിക്ക് വിയോജിപ്പ്. അലവന്‍സ് നിരക്കുകള്‍ കുറയ്ക്കരുത്. സുപീംകോടതി നിര്‍ദേശം അനുസരിച്ച് വേതന വര്‍ധന നടപ്പാക്കണം. അല്ലാത്തപക്ഷം നിയമപരമായി നിലനില്‍ക്കില്ലെന്ന് നിയമസെക്രട്ടറി മുന്നറിയിപ്പ് നല്‍കി. കരടുവിജ്ഞാപനം അനുസരിച്ച് തന്നെ അന്തിമ വിജ്ഞാപനം ഇറക്കണമെന്നും നിയമസെക്രട്ടറി ആവശ്യപ്പെട്ടു. അലവന്‍സ് നിരക്കുകള്‍ കുറയ്ക്കണമെന്ന് ഉപദേശക സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിയോജിപ്പുമായി നിയമസെക്രട്ടറി രംഗത്തുവന്നത്. 

ഇതിനിടെ അന്തിമ വിജ്ഞാപനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടി. വിജ്ഞാപനത്തിന്റെ നിയമ സാധുത നിയമവകുപ്പ് പരിശോധിക്കും. നിയമവകുപ്പ് ഉടന്‍ മറുപടി നല്‍കും. ഇന്ന് തന്നെ വിജ്ഞാപനം പുറത്തിറക്കുമെന്നാണ് സൂചന. 

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണ വിജ്ഞാപനം ഉടന്‍ പുറത്തിറക്കാനുളള ശ്രമത്തിലാണ് സര്‍ക്കാര്‍.ശമ്പള പരിഷ്‌കരണം അട്ടിമറിക്കരുത് എന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ ചൊവ്വാഴ്ചമുതല്‍ സമരം തുടങ്ങാനിരിക്കുന്നതിന്റെ പശ്ചാതലത്തിലാണ് കൂട്ടിയ വേതന, അലവന്‍സുകളെപ്പറ്റി സര്‍ക്കാര്‍ ഇന്നുതന്നെ വിജ്ഞാപനമിറക്കാന്‍ ശ്രമിക്കുന്നത്.

ശമ്പളവര്‍ധനവ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് നഴ്‌സുമാര്‍ നാളെമുതല്‍ ലോങ് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ചേര്‍ത്തല കെ.വി.എം ആശുപത്രിയില്‍ നിന്നും സെക്രട്ടേറിയറ്റിലേക്കാണ് മാര്‍ച്ച് നടത്തുക. ശമ്പളപരിഷ്‌കരണം നടപ്പാക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ 16മുതല്‍ നഴ്‌സുമാര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരത്തിലാണ്.

ശമ്പള,അലവന്‍സ് വര്‍ധന നടത്തിക്കൊണ്ടുള്ള കരട് വിജ്ഞാപനത്തിന് എതിരെയുള്ള സ്‌റ്റേ ഹൈക്കോടതി നേരത്തെ നീക്കിയിരുന്നു. ശമ്പളപരിഷകരണവുമായി ബന്ധപ്പെട്ടുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുന്നത് ചൂണ്ടിക്കാട്ടി ആശുപത്രി മാനേജ്‌മെന്റുകളുടെ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതി സ്‌റ്റേ പുറപ്പെടുവിച്ചിരുന്നത്. മാനേജ്‌മെന്റുകളുമായും നഴ്‌സുമാരുടെ പ്രതിനിധികളുമായും ഹൈക്കോടതി നീഡിയേഷന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. 20,000രൂപ ശമ്പളംനല്‍കുവാനാകില്ല എന്ന നിലപാടില്‍ തന്നെ മാനേജ്‌മെന്റുകള്‍ ഉറച്ചു നിന്ന പശ്ചാതലത്തിലാണ് നഴ്‌സുമാര്‍ വീണ്ടും സമരത്തിനിറങ്ങിയത്. ശമ്പളപരിഷകരണത്തിന്റെ കരട് വിജ്ഞാപനം 2017 മാര്‍ച്ച് 16ന് പുറപ്പെടുവിച്ചതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''