കേരളം

വസ്തു തര്‍ക്കം; അയല്‍വാസി ദമ്പതികളെ വെട്ടിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

മാവേലിക്കര: പല്ലാരിമറ്റത്ത് അയല്‍വാസി ദമ്പതികളെ വെട്ടിക്കൊന്നു. തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. പല്ലാരിമറ്റം സ്വദേശികളായ ബിജുവും ഭാര്യ കലയുമാണ് മരിച്ചത്. ഇവരെ അക്രമിച്ച് കൊലപ്പെടുത്തിയ അയല്‍വാസി സുധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇവര്‍തമ്മില്‍ നാളുകളായി വസ്തു തര്‍ക്കം നിലനില്‍ക്കുകയായിരുന്നു. ബിജുവിന്റെ പരാതിയില്‍ കഴിഞ്ഞ ദിവസം പൊലീസ് സുധീഷിനെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയ്യാള്‍ ബിജുവുമായി വീണ്ടും വഴക്കിടുകയായിരുന്നു. കല സംഭവസ്ഥലത്ത് വച്ചും ബിജു ആശുപത്രിയിലേക്ക് പോകുംവഴിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ