കേരളം

ഇന്ധനവില റെക്കോഡ് ഉയരത്തില്‍; പെട്രോള്‍ വില 78.57 രൂപ, ഡീസല്‍ 71.49 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില റെക്കോഡുകള്‍ ഭേദിച്ച് കുതിക്കുന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 78 രൂപ 57 പൈസയായി. ഡീസലിന്റെ വിലയിലും വര്‍ധനയുണ്ട്. 71 രൂപ 49 പൈസയായാണ് ഡീസല്‍ വില വര്‍ധിച്ചത്.

പെട്രോളിന് ലിറ്ററിന് 14 പൈസ വര്‍ധിച്ചപ്പോള്‍, ഡീസലിന്റെ വിലയില്‍ 20 പൈസയുടെ വര്‍ധനയാണ് ഇന്ന്‌ രേഖപ്പെടുത്തിയത്.

മാര്‍ച്ച് 17 മുതല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ഓരോ ദിവസവും കൂടുകയാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഡീസല്‍ വിലയില്‍ ശരാശരി രണ്ടര രൂപയും പെട്രോള്‍ വിലയില്‍ രണ്ടു രൂപയ്ക്കു മുകളിലുമാണു വര്‍ധന. കഴിഞ്ഞ വര്‍ഷം ജൂണ്‍ 16 മുതലാണ് ഇന്ധന വില ഓരോ ദിവസവും മാറാന്‍ തുടങ്ങിയത്. അന്ന് പെട്രോളിന് 68രൂപ 26 പൈസയും ഡീസലിന് 58 രൂപ 39 പൈസയും ഉണ്ടായിരുന്ന വിലയാണ് ഇപ്പോള്‍ ഈ രീതിയില്‍ ഉയര്‍ന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത