കേരളം

പരാതി പിന്‍വലിച്ചില്ലെങ്കില്‍ രണ്ടാമത്തെ മകനും ശ്രീജിത്തിന്റെ അനുഭവമുണ്ടാകും: ശ്രീജിത്തിന്റെ കുടുംബത്തിന് ഭീഷണിക്കത്ത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് ഭീഷണിക്കത്ത്. പൊലീസിന് എതിരായ പരാതിയില്‍ നിന്ന് പിന്‍മാറണം എന്നാണ് ഭീഷണി. ഇല്ലെങ്കില്‍ ശ്രീജിത്തിന്റെ അനുഭവം രണ്ടാമത്തെ മകനും വരുമെന്നും കത്തില്‍ പറയുന്നു. ആറ്റിങ്ങല്‍ റൂറല്‍ എസ്പിയുടെ ഷാഡോ സംഘത്തിന്റെ പേരിലാണ് കത്ത് വന്നിരിക്കുന്നത്. 

അഭിഭാഷകനുമായി ആലോചിച്ചശേഷം പരാതി നല്‍കുമെന്ന് കുടുംബം പറഞ്ഞു. പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്ന് ശ്രീജിത്തിന്റെ കസ്റ്റഡി മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം  വ്യക്തമാക്കി. കത്തിന്റെ അധികാരതയില്‍ പൊലീസ് സംശയം പ്രകടിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍