കേരളം

പിണറായി വിജയന്‍ മണ്ടനെന്ന് കെ സുധാകരന്‍ 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. പിണറായി വിജയന്‍ മണ്ടനാണെന്ന് കെ സുധാകരന്‍ പറഞ്ഞു.

മിണ്ടാതെ നടന്നപ്പോള്‍ തത്വചിന്തകനാണെന്നാണ് എല്ലാവരും കരുതിയത്. നിരവധി ഉപദേശകരുണ്ടായിട്ടും പിണറായി വിജയന്‍ പമ്പരവിഡ്ഢിയായി പോയെന്നും കെ സുധാകരന്‍ പറഞ്ഞു.

വിദേശ വനിത ലിഗയുടെ മരണം, വരാപ്പുഴയിലെ കസ്റ്റഡി മരണം തുടങ്ങിയ സംഭവങ്ങളില്‍ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ അന്വേഷണം ഫലപ്രദമല്ലെന്ന് ആരോപിച്ച സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെ മുഖ്യമന്ത്രി വിമര്‍ശിക്കുകയും ചെയ്തിരുന്നു.ഇത് ചൂണ്ടിക്കാട്ടിയാണ് സുധാകരന്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി