കേരളം

സ്ഥാനം രാജിവച്ചിട്ട് വേണം ഇങ്ങനെ സംസാരിക്കാന്‍; മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനെ വിമര്‍ശിച്ച് കോടിയേരി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ രാഷ്ട്രീയക്കാരനെ പോലെ സംസാരിക്കുന്നത് ശരിയല്ല. സ്ഥാനം രാജിവച്ചിട്ട് വേണം ഇത്തരത്തില്‍ സംസാരിക്കാനെന്നും കോടിയേരി കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തുവന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നിരുന്നു.  മനുഷ്യാവകാശ കമ്മീഷന്‍ ,കമ്മീഷന്റെ പണി എടുത്താല്‍ മതിയെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. കമ്മീഷന്റെ ചുമതല വഹിക്കുന്ന ആള്‍ രാഷ്ട്രീയം പറയരുത്. അദ്ദേഹത്തിന്റെ വാക്കുകളെ അപക്വമായ നിലപാടുകളായി കണ്ടാല്‍ മതിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. അദ്ദേഹം എന്ത് അടിസ്ഥാനത്തിലാണ് വിമര്‍ശനം ഉന്നയിച്ചതെന്ന് തനിക്ക് മനസിലാകുന്നില്ല. മനുഷ്യാവകാശ കമ്മീഷന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു; വന്‍ അപകടം ഒഴിവായി, വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?