കേരളം

പ്രതികളെ കാണാന്‍ കൂട്ടാക്കിയില്ല ; വടക്കന്‍ പറവൂര്‍ മുന്‍ മജിസ്‌ട്രേറ്റിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : വടക്കന്‍ പറവൂര്‍ മുന്‍ മജിസ്‌ട്രേറ്റ് എം. സ്മിതയ്‌ക്കെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. പ്രതികളെ കാണാന്‍ കൂട്ടാക്കിയില്ല എന്ന പരാതിയിലാണ് അന്വേഷണം. ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. 

ഹൈക്കോതി വിജിലന്‍സ് രജിസ്ട്രാര്‍ക്കാണ് അന്വേഷണ ചുമതല. മജിസ്‌ട്രേറ്റിന് വീഴ്ച പറ്റിയോ എന്നാണ് അന്വേഷിക്കുന്നത്. എറണാകുളം റൂറല്‍ എസ്പിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. 

വരാപ്പുഴ കേസില്‍ അറസ്റ്റിലായ പ്രതികളെ കാണാന്‍ മജിസ്‌ട്രേറ്റ് കൂട്ടാക്കിയില്ലെന്നാണ് റൂറല്‍ എസ്പി പരാതിപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?