കേരളം

ലിഗയുടെ തലയില്‍ രക്തം കട്ടപിടിച്ചിരുന്നു ; കൊലപാതകം കഴുത്ത് ഞെരിച്ച് ? ; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട വിദേശ വനിത  ലിഗയുടെ തലയില്‍ രക്തം കട്ടപിടിച്ചിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശ്വാസം മുട്ടിയാണ് ലിഗ മരിച്ചതെന്ന നിഗമനം ബലപ്പെടുത്തുന്നതാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലെ തരുണാസ്ഥികള്‍ക്ക് പൊട്ടലുള്ളതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴുത്ത് പിടിച്ച് ഞെരിച്ചപ്പോഴാണ് പൊട്ടലുണ്ടായതെന്നാണ് വിദഗ്ധരുടെ നിഗമനം. 

ലിഗയുടെ കഴുത്ത് ഞെരിച്ചതിന്റെ തെളിവുകള്‍ കണ്ടെത്തി. ലിഗയുടെ ഇടുപ്പെല്ലിന് പരിക്കേറ്റിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബലമായി പിടിച്ചുതള്ളിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ഫൊറന്‍സിക് വിദഗ്ധര്‍ അറിയിച്ചു. ലിഗയുടേത് തൂങ്ങിമരണമല്ലെന്ന നിഗമനത്തിലാണ് ഫൊറന്‍സിക് അധികൃതര്‍. 

ലിഗയെ കണ്ടല്‍ക്കാട്ടിനകത്തേക്ക് കൊണ്ടുവന്ന് ബല പ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താന്‍ ശ്രമം നടത്തിയിട്ടുണ്ടാകും. ഇത് ചെറുത്തപ്പോഴാകും കഴുത്തുഞെരിച്ച് നിശബ്ദയാക്കാന്‍ ശ്രമിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. അതിനിടെ ലിഗയുടെ മൃതദേഹം കിടന്നിരുന്ന കണ്ടല്‍ക്കാട്ടില്‍ ഐജി മനോജ് എബ്രാഹം പരിശോധന നടത്തുകയാണ്. കഴുത്ത് ഞെരിക്കാന്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന വള്ളിയില്‍ നിന്നും പൊലീസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചതായാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍