കേരളം

ലിഗയുടെ മരണം: അശ്വതി ജ്വാലയ്‌ക്കെതിരെ അന്വേഷണം, പണം പിരിച്ച് തട്ടിപ്പ് നടത്തിയെന്ന് പരാതി  

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവളത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ലിഗയുടെ സഹോദരി ഇലീസയെ സഹായിക്കാനെന്ന പേരില്‍ പണം പിരിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാലയ്‌ക്കെതിരെ അന്വേഷണം. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ലഭിച്ച പരാതി ഐ.ജി.മനോജ് എബ്രഹാമിന് കൈമാറുകയായിരുന്നു.

അശ്വതി അനധികൃത പണപ്പിരിവ് നടത്തിയെന്ന് കോവളം പനങ്ങോട് സ്വദേശി അനില്‍കുമാറാണ് പരാതിപ്പെട്ടത്. 3.8 ലക്ഷം രൂപ ഇത്തരത്തില്‍ അശ്വതി പിരിച്ചെടുത്തു. അടുത്തിടെ അഞ്ച് ഏക്കര്‍ ഭൂമി വാങ്ങാന്‍ അഡ്വാന്‍സ് നല്‍കിയത് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു.

നേരത്തെ, വിദേശവനിതയെ കാണാതായത് സംബന്ധിച്ച പരാതി പറയാനെത്തിയ തങ്ങളോട് മുഖ്യമന്ത്രിയും ഡി.ജി.പിയും മോശമായി പെരുമാറിയെന്ന അശ്വതി ജ്വാലയുടെ ആരോപണം വിവാദമായിരുന്നു. ഇതിന് പ്രതികാരമായി കള്ളക്കേസ് ഉണ്ടാക്കുകയായിരുന്നു എന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍