കേരളം

ശസ്ത്രക്രിയ മുടങ്ങിയ സംഭവം: ജനറല്‍ ആശുപത്രിയിലെ സര്‍ജനെതിരെ നടപടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ശസ്ത്രക്രിയകള്‍ മുടങ്ങിയ സംഭവത്തില്‍ ഉത്തരവാദിയായ സര്‍ജനെതിരെ ആരോഗ്യവകുപ്പ് നടപടിയെടുത്തു. അടിയന്തര വിശദീകരണം ആവശ്യപ്പെട്ട് കൊണ്ട് സര്‍ജനെ യൂണിറ്റ് മേധാവി സ്ഥാനത്ത് നിന്നും മാറ്റുകയായിരുന്നു. ഇതുവരെ നടന്ന സംഭവങ്ങളെപറ്റി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് ജനറല്‍ ആശുപത്രി സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ജനറല്‍ ആശുപത്രിയിലുണ്ടായ സംഭവം അത്യന്തം ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. രോഗികളെ ബുദ്ധിമുട്ടിച്ച് ഡോക്ടര്‍ ഓപ്പറേഷന് വരാത്തത് ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. ആരോഗ്യ വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്, കൂടുതല്‍ അന്വേഷണത്തിനു ശേഷം ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കി.

ഈ രോഗികളില്‍ ആര്‍ക്കും തന്നെ അടിയന്തിര സ്വഭാവമുള്ള ശസ്ത്രക്രിയ ആവശ്യമില്ലായെങ്കിലും പ്രത്യേക പരിഗണന നല്‍കി എത്രയും വേഗം ശസ്ത്രക്രിയ ചെയ്തു കൊടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത