കേരളം

'എല്ലാം കണ്ടോണ്ട് താഴെയൊരുത്തനുണ്ട്' ; ബല്‍റാമിന് മറുപടിയുമായി കളക്ടര്‍ ബ്രോ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : സിവില്‍ സര്‍വീസ് വിജയികളെ ആശംസിച്ച് കോഴിക്കോട് മുന്‍ കലക്ടര്‍ പ്രശാന്ത് നായര്‍ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിനെ ട്രോളി വിടി ബല്‍റാം. അതിന് തക്ക തിരിച്ചടി നല്‍കി കളക്ടര്‍ ബ്രോ. പ്രതികരണങ്ങളുമായി മറ്റുള്ളവരും പിന്നാലെ എത്തിയതോടെ ചര്‍ച്ചയും ട്രോളും കൊഴുക്കുകയാണ്. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ അവസാന ഭാഗത്ത് പ്രശാന്ത് നായര്‍ ഇങ്ങനെ കുറിച്ചിരുന്നു. 'ഒന്നേ പറയാനുള്ളൂ, സിവില്‍ ആയിരിക്കണം, സിവില്‍ സര്‍വന്റായിരിക്കണം, സിവില്‍ ഇഞ്ചിനീരായിരിക്കണം. ഈ അധോലോകത്തേക്ക് നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുകയാണ്'.

ഇതിന് സിവില്‍ സര്‍വീസ് തിരഞ്ഞെടുക്കാന്‍ യോഗ്യത സിവില്‍ എന്‍ജീനിയര്‍മാര്‍ക്കാണെന്ന, ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബിന്റെ 'കണ്ടെത്തലി'നെ ട്രോളി വി ടി ബല്‍റാം എംഎല്‍എ കമന്റ് ഇട്ടു. 

'നല്ലൊരു സിവില്‍ വക്കീലിനേ നല്ലൊരു സിവില്‍ സര്‍വ്വീസുകാരനാകാന്‍ കഴിയൂ. ക്രിമിനല്‍ വക്കീലാണെങ്കില്‍ നിങ്ങളീപ്പറഞ്ഞ അധോലോകത്ത് വിലസാം'.

ഇതിന് ഉടന്‍ തന്നെ വക്കീല്‍ പരീക്ഷ കൂടി പാസ്സായ പ്രശാന്ത് നായര്‍ മറുപടിയുമായെത്തി. 'ഞങ്ങള്‍ അധോലോകത്തിരുന്ന് രാഷ്ട്രീയക്കാര്‍ മുകളില്‍ ചെയ്യുന്നതൊക്കെ കാണുന്നുണ്ട്. എല്ലാം കണ്ടോണ്ട് താഴെയൊരുത്തനുണ്ടെന്ന് ഓര്‍മ്മ വേണം'.

കളക്ടര്‍ ബ്രോയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ മറ്റുള്ളവരും കമന്റുകളുമായെത്തിയതോടെ സോഷ്യല്‍ മീഡിയ ചര്‍ച്ചയും കൊഴുക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍