കേരളം

ബസ്സുടമകള്‍ക്ക് അമിതാവേശം നല്ലതല്ല; വിദ്യാര്‍ത്ഥി കണ്‍സഷന്‍ വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. ഇതുമായി ബന്ധപ്പെട്ട് ബസ്സുടമകള്‍ ഇതുവരെ സര്‍ക്കാരിനെ ഔദ്യോഗികമായി ഒരു കാര്യവും അറിയിച്ചിട്ടില്ല.ബസ്സുടമകള്‍ക്ക് അമിതാവേശം നല്ലതല്ലെന്നും എ.കെ ശശീന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.

ജൂണ്‍ ഒന്നുമുതല്‍ വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ഒഴിവാക്കുമെന്ന് ബസ്സുടമകള്‍ അറിയിച്ചിരുന്നു. ഇതിനെതിരെ വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്ത് വന്നിരുന്നു. വിദ്യാര്‍ത്ഥി കണ്‍സഷന്‍  ഒഴിവാക്കുന്നത് സംബന്ധിച്ച് ബസ്സുടമകളുടെ സംഘടയ്ക്കകത്തു തന്നെ ഭിന്നത നിലനിലനില്‍ക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി