കേരളം

അനധികൃത സ്വത്ത് സമ്പാദന കേസ്: കെ ബാബു നേരിട്ട് ഹാജരാകണം; കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

മൂവാറ്റുപുഴ: വരവില്‍ക്കവിഞ്ഞ് സ്വത്ത് സമ്പാദിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവും മുൻമന്ത്രിയുമായ കെ ബാബുവിന് നോട്ടീസ്. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് നോട്ടീസ് അയച്ചത്. കേസിൽ കെ ബാബു നേരിട്ട് ഹാജരാകണം. ബാബുവിനെതിരായ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു. സ്വത്തിന്റെ 45 ശതമാനത്തോളം അനധികൃതമാണെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

വരവില്‍ക്കവിഞ്ഞ് സ്വത്ത് സമ്പാദിച്ച കേസില്‍ കെ ബാബുവിനെതിരായ ആദ്യ അന്വേഷണ റിപ്പോര്‍ട്ടില്‍ നിന്നും വലിയ മാറ്റങ്ങള്‍ വരുത്താതെയായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്.  തന്റെ അഭിപ്രായം തേടാതെയായിരുന്നു ആദ്യ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്ന് കെ ബാബു ആരോപിച്ചിരുന്നു. കെ ബാബുവിന്റെ അപേക്ഷ കൂടി പരിഗണിച്ചാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ബാബുവിന്റെ ആവശ്യങ്ങള്‍ തളളിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.കെ ബാബുവിന്റെ ബിനാമിയെന്ന ആരോപണം ഉയര്‍ന്ന ബാബുറാമിനെയും മോഹനനെയും ഒഴിവാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു; വന്‍ അപകടം ഒഴിവായി, വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?