കേരളം

ഡാം തുറക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പമില്ല: ജലനിരപ്പ് ഉയര്‍ന്നാല്‍ ഡാം തുറക്കുക തന്നെ ചെയ്യും: മന്ത്രി എംഎം മണി

സമകാലിക മലയാളം ഡെസ്ക്

കോതമംഗലം: ഇടുക്കി ഡാം തുറക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പം വേണ്ടെന്ന് വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി. ജലനിരപ്പ് ഉയര്‍ന്നാല്‍ ഡാം തുറക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. അഞ്ച് ഷട്ടറുകളും ഒന്നിച്ച് തുറക്കില്ല. ഘട്ടം ഘട്ടമായാണ് ഷട്ടറുകള്‍ തുറക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.82 അടിയായി ഉയര്‍ന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ഇടവിട്ടു പെയ്യുന്നുണ്ട്. പ്രദേശത്ത് മഴ കുറഞ്ഞെങ്കിലും നീരൊഴുക്ക് ശക്തമായി തുടരുകയാണ്. ഇന്നത്തെ മഴയും നീരൊഴുക്കും നിരീക്ഷിച്ച് തുടര്‍നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

അതേസമയം ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 167 മീറ്ററില്‍ എത്തിയ സാഹചര്യത്തില്‍ പ്രദേശത്ത് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്. അതിനാല്‍ അണക്കെട്ടിലേക്കുളള നീരൊഴുക്ക് ശക്തമാണ്. ഇതിന്റെ ഫലമായാണ് അണക്കെട്ടിലെ ജലനിരപ്പ് 167 മീറ്ററായി ഉയര്‍ന്നത്. തുടര്‍ന്ന് രണ്ടാമത്തെ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് നല്‍കുകയായിരുന്നു.169 മീറ്ററാണ് അണക്കെട്ടിന്റെ സംഭരണശേഷി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്