കേരളം

മലമ്പുഴ  അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു; പുഴയില്‍ ഇറങ്ങുന്നതിനും സെല്‍ഫി എടുക്കുന്നതിനും വിലക്ക്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്:  തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിന തുടര്‍ന്ന് മലമ്പുഴ അണക്കെട്ടിലെ നാല് ഷട്ടറുകളും തുറന്നു. പരമാവധി സംഭരണ ശേഷിയായ 115 മീറ്ററിനോട് അടുത്തതിനെ തുടര്‍ന്ന് ഷട്ടറുകള്‍ തുറക്കുന്നതിന് തീരുമാനിക്കുകയായിരുന്നു. 114.86 ആണ് നിലവിലെ ജലനിരപ്പ്.

നാല് വര്‍ഷത്തിനിടെ ആദ്യമായാണ് അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നത്. നാല് ദിവസത്തേക്ക് ജലനിരപ്പ് ക്രമീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.മൂന്ന് സെന്റീ മീറ്റര്‍ മാത്രമാണ് ഇപ്പോള്‍ ഷട്ടര്‍ ഉയര്‍ത്തിയിരിക്കുന്നത്. 

തീരപ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭാരതപ്പുഴയിലും കല്‍പ്പാത്തിപ്പുഴയില്‍ ഇറങ്ങുന്നതിനും സെല്‍ഫിയെടുക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, പറളി എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായേക്കാമെന്ന് മുന്നറിയിപ്പ് നല്‍കി. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ജില്ലയിലെ പോത്തുണ്ടി, മംഗലം ഡാമുകള്‍ കഴിഞ്ഞ ദിവസം തുറന്നിരുന്നു. ദുരന്ത നിവാരണ സേന ജില്ലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ