കേരളം

ഇടുക്കിയില്‍ ജലനിരപ്പ് 2398ല്‍ എത്തിയാല്‍ ട്രയല്‍ റണ്‍, തീരുമാനം തുലാവര്‍ഷ മഴ കണക്കിലെടുത്തെന്ന് എംഎം മണി

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2398 അടിയില്‍ എത്തിയാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുറന്നുവിടുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി. തുലാവര്‍ഷത്തില്‍ പെയ്യാനുള്ള മഴ കൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകനയോഗത്തിനു ശേഷം മന്ത്രി അറിയിച്ചു.

മഴ കുറഞ്ഞതിനാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്കു കുറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഡാം തുറക്കേണ്ടി വരില്ലെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. തുറക്കേണ്ടി വന്നാല്‍ തുറക്കും എന്നു തന്നെയാണ് തന്റെ എപ്പോഴത്തെയും നിലപാടെന്ന് അവലോകന യോഗത്തിനു ശേഷം മന്ത്രി വിശദീകരിച്ചു. 

ഡാം തുറക്കുന്ന കാര്യത്തില്‍ സര്‍്ക്കാരിലോ ഉദ്യോഗസ്ഥര്‍ക്കിടയിലോ ഭിന്നാഭിപ്രായമില്ല. മറിച്ചുള്ളതെല്ലാം തെറ്റായ വാര്‍ത്തകളാണ്. ജലനിരപ്പ് 2398 അടിയില്‍ എത്തിയാല്‍ ട്രയല്‍ റണ്‍ നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. മുമ്പ് ഡാം തുറന്നത് 2401 അടിയില്‍ എത്തിയപ്പോഴാണ്. തുലാവര്‍ഷത്തില്‍ ലഭിക്കാനുള്ള മഴ കൂടി കണക്കിലെടുത്താണ് 2398 അടിയില്‍ ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

പ്രണയപ്പക കാമുകിയുടെ ജീവനെടുത്തു, വിഷ്ണുപ്രിയ വധക്കേസില്‍ വിധി വെള്ളിയാഴ്ച

കാൻസറിനോട് പോരാടി ഒരു വർഷം; ഗെയിം ഓഫ് ത്രോൺസ് താരം അയാൻ ​ഗെൽഡർ അന്തരിച്ചു

'ഒരു കാരണവും പറയാതെ എങ്ങനെ കരാര്‍ റദ്ദാക്കും?, നിക്ഷേപം നടത്തുന്നവര്‍ക്കു വരുമാനം വേണ്ടേ?': സുപ്രീംകോടതി

പ്ലസ് വണ്‍ അപേക്ഷ 16 മുതല്‍, ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിന്‌; ക്ലാസുകള്‍ ജൂണ്‍ 24ന്