കേരളം

പാലക്കാട് നഗരമധ്യത്തില്‍ മൂന്നു നില കെട്ടിടം തകര്‍ന്നുവീണു, ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട് നഗരത്തില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണു. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനോടു ചേര്‍ന്ന കെട്ടിടമാണ് തകര്‍ന്നുവീണത്. തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് അഞ്ചു പേരെ രക്ഷപ്പെടുത്തി. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

പഴക്കം മൂലമാണ് കെട്ടിടം തകര്‍ന്നുവീണത് എന്നാണ് പ്രാഥമിക നിഗമനം. കടകളും ലോഡ്ജും ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. അഗ്നിരക്ഷാ സേനയും പൊലീസും മറ്റ് അധികൃതരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

കെട്ടിടത്തിനുള്ളില്‍നിന്നു പുറത്തെടുത്ത അഞ്ചു പേരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്